കൊച്ചി: കോവിഡ് നിരക്കിനൊപ്പം ഇന്ധന വിലയും ഉയർന്നതോടെ എല്ലാ മേഖലയും തളർച്ചയിലാണ്. എന്നാൽ ആരെയും കൂസാതെ മുന്നോട്ടു പോകുന്നൊരു വിപണിയുണ്ട്.
സൈക്കിളുകളുടെ വില്പനയും സർവീസിംഗുമാണ് ഈ മഹാമാരിക്കാലത്ത് നേട്ടമുണ്ടാക്കുന്നത്. റൈഡും വ്യായാമവും സൈക്കിളിലേക്ക് യുവതലമുറയെ കൂടി ആകര്‍ഷിച്ചതോടെ വില്പനയും പൊടിപൊടിക്കുകയാണ്.
ഒരു കാലത്ത് വീടുകളിലെ ആഡംബരമായിരുന്ന സൈക്കിള്‍. മോട്ടോര്‍ ബൈക്കുകളുടെ കുത്തൊഴുക്കില്‍ കാലയവനികക്കുള്ളില്‍ മറഞ്ഞെങ്കിലും കോവിഡില്‍ പ്രതാപം തിരിച്ചുപിടിച്ചിരിക്കുകയാണ് സൈക്കിള്‍.
ഫിറ്റനെസ് സെന്ററുകള്‍ തുറന്നെങ്കിലും മഹാമാരിയുടെ ഭീതിയില്‍ വ്യായാമം വീട്ടിലൊതുക്കിയവര് സൈക്ലിംഗാണ് തെരഞ്ഞെടുക്കുന്നത്.
ചെന്നൈ അമ്പത്തൂരില്‍ നിന്നും പഞ്ചാബില്‍നിന്നുമാണ് പ്രധാനമായും സൈക്കിള്‍ എത്തുന്നത്. ചില ഫാക്ടറികള്‍ കോവിഡ് മൂലം അടച്ചിട്ടതോടെ ഉത്പാദനം കുറഞ്ഞെങ്കിലും ഇപ്പോഴുമെത്തുന്നുണ്ട്.
കഴിഞ്ഞ ഒരുവര്‍ഷം കൊണ്ടു സൈക്കിൾ വില്പന വലിയ തോതില്‍ കൂടി. സ്റ്റോക്ക് ഇല്ലാത്തതാണ് ഇപ്പോഴത്തെ പ്രശ്നം. സൈക്കിള്‍ റൈഡേഴ്സ് ക്ലബുകളുടെ കടന്നുവരവും യുവതലമുറയെ സൈക്കിളിലേറ്റി.
സൈക്കിളുകള്‍ കാണാന്‍ പോലുമില്ലാതിരുന്ന കൊച്ചിയിലെ നിരത്തുകളില്‍ ഇപ്പോള്‍ സ്ഥിതി വ്യത്യസ്തമാണ്. എവിടെ നോക്കിയാലും സൈക്കിള്‍ ചവിട്ടി വരുന്നവർ പതിവുകാഴ്ചയാണ്.
കൂലിപ്പണിക്കാര്‍ മുതല്‍ ഐടി കമ്പനികളില്‍ ലക്ഷങ്ങള്‍ ശമ്പളമുള്ളവര്‍ വരെ സൈക്കിളിലാണിപ്പോള്. കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ പത്തോളം പുതിയ സൈക്കിള്‍ ഷോപ്പുകളാണ് കൊച്ചിയില്‍ മാത്രം പുതുതായി തുടങ്ങിയത്.
റിപ്പയറിംഗ് ഷോപ്പുകളുടെ എണ്ണവും കൂടി. സൈക്കിളിനു ഡിമാന്‍ഡ് കൂടിയതോടെ വിലയിലും വര്‍ധനയുണ്ടായിട്ടുണ്ട്.
3,000 മുതല്‍ 7,000 രൂപ വരെ ഓരോ ഇനത്തിലും കൂടിയിട്ടുണ്ടെന്ന് കച്ചവടക്കാര്‍ പറയുന്നു. മുൻപ് മൂന്നോ നാലോ ബ്രാന്‍ഡുകള്‍ മാത്രമാണ് വിപണിയില്‍ ഉണ്ടായിരുന്നത്.
ഇപ്പോള്‍ കഥമാറി. 40ഓളം കമ്പനികളുടെ സൈക്കിള്‍ കേരളത്തില്‍ ലഭ്യമാണ്. വില 6,000 മുതല്‍ അഞ്ചുലക്ഷം വരെയുള്ളവ നമ്മുടെ നിരത്തുകളിലുണ്ട്. ഇലക്ട്രിക് സൈക്കിളുകളും ഹിറ്റായി മാറിയിട്ടുണ്ട്. 25,000 രൂപ മുതലാണ് ഇവയുടെ വില.
കൊച്ചി: കോവിഡ് നിരക്കിനൊപ്പം ഇന്ധന വിലയും ഉയർന്നതോടെ എല്ലാ മേഖലയും തളർച്ചയിലാണ്. എന്നാൽ ആരെയും കൂസാതെ മുന്നോട്ടു പോകുന്നൊരു വിപണിയുണ്ട്.
സൈക്കിളുകളുടെ വില്പനയും സർവീസിംഗുമാണ് ഈ മഹാമാരിക്കാലത്ത് നേട്ടമുണ്ടാക്കുന്നത്. റൈഡും വ്യായാമവും സൈക്കിളിലേക്ക് യുവതലമുറയെ കൂടി ആകര്‍ഷിച്ചതോടെ വില്പനയും പൊടിപൊടിക്കുകയാണ്.
ഒരു കാലത്ത് വീടുകളിലെ ആഡംബരമായിരുന്ന സൈക്കിള്‍. മോട്ടോര്‍ ബൈക്കുകളുടെ കുത്തൊഴുക്കില്‍ കാലയവനികക്കുള്ളില്‍ മറഞ്ഞെങ്കിലും കോവിഡില്‍ പ്രതാപം തിരിച്ചുപിടിച്ചിരിക്കുകയാണ് സൈക്കിള്‍.
ഫിറ്റനെസ് സെന്ററുകള്‍ തുറന്നെങ്കിലും മഹാമാരിയുടെ ഭീതിയില്‍ വ്യായാമം വീട്ടിലൊതുക്കിയവര് സൈക്ലിംഗാണ് തെരഞ്ഞെടുക്കുന്നത്.
ചെന്നൈ അമ്പത്തൂരില്‍ നിന്നും പഞ്ചാബില്‍നിന്നുമാണ് പ്രധാനമായും സൈക്കിള്‍ എത്തുന്നത്. ചില ഫാക്ടറികള്‍ കോവിഡ് മൂലം അടച്ചിട്ടതോടെ ഉത്പാദനം കുറഞ്ഞെങ്കിലും ഇപ്പോഴുമെത്തുന്നുണ്ട്.
കഴിഞ്ഞ ഒരുവര്‍ഷം കൊണ്ടു സൈക്കിൾ വില്പന വലിയ തോതില്‍ കൂടി. സ്റ്റോക്ക് ഇല്ലാത്തതാണ് ഇപ്പോഴത്തെ പ്രശ്നം. സൈക്കിള്‍ റൈഡേഴ്സ് ക്ലബുകളുടെ കടന്നുവരവും യുവതലമുറയെ സൈക്കിളിലേറ്റി.
സൈക്കിളുകള്‍ കാണാന്‍ പോലുമില്ലാതിരുന്ന കൊച്ചിയിലെ നിരത്തുകളില്‍ ഇപ്പോള്‍ സ്ഥിതി വ്യത്യസ്തമാണ്. എവിടെ നോക്കിയാലും സൈക്കിള്‍ ചവിട്ടി വരുന്നവർ പതിവുകാഴ്ചയാണ്.
കൂലിപ്പണിക്കാര്‍ മുതല്‍ ഐടി കമ്പനികളില്‍ ലക്ഷങ്ങള്‍ ശമ്പളമുള്ളവര്‍ വരെ സൈക്കിളിലാണിപ്പോള്.
കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ പത്തോളം പുതിയ സൈക്കിള്‍ ഷോപ്പുകളാണ് കൊച്ചിയില്‍ മാത്രം പുതുതായി തുടങ്ങിയത്. റിപ്പയറിംഗ് ഷോപ്പുകളുടെ എണ്ണവും കൂടി. സൈക്കിളിനു ഡിമാന്‍ഡ് കൂടിയതോടെ വിലയിലും വര്‍ധനയുണ്ടായിട്ടുണ്ട്.
3,000 മുതല്‍ 7,000 രൂപ വരെ ഓരോ ഇനത്തിലും കൂടിയിട്ടുണ്ടെന്ന് കച്ചവടക്കാര്‍ പറയുന്നു. മുൻപ് മൂന്നോ നാലോ ബ്രാന്‍ഡുകള്‍ മാത്രമാണ് വിപണിയില്‍ ഉണ്ടായിരുന്നത്.
ഇപ്പോള്‍ കഥമാറി. 40ഓളം കമ്പനികളുടെ സൈക്കിള്‍ കേരളത്തില്‍ ലഭ്യമാണ്. വില 6,000 മുതല്‍ അഞ്ചുലക്ഷം വരെയുള്ളവ നമ്മുടെ നിരത്തുകളിലുണ്ട്.
ഇലക്ട്രിക് സൈക്കിളുകളും ഹിറ്റായി മാറിയിട്ടുണ്ട്. 25,000 രൂപ മുതലാണ് ഇവയുടെ വില.