പറവൂർ: ഇന്ധനവില വർധിപ്പിച്ച കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ നടപടിയിൽ പ്രതിഷേധിച്ചു ‘എന്റെ പ്രതിഷേധം’ എന്ന മുദ്രാവാക്യവുമായി ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ വടക്കേക്കര പത്താം നമ്പർ ബൂത്ത് പ്രസിഡന്റ് എൻ.എസ്. ബൈജു മൂത്തകുന്നത്ത് നിന്നു ഇടപ്പിള്ളി വരെയും തിരിച്ചും 54 കിലോമീറ്റർ സൈക്കിൾ യാത്ര നടത്തി.
ഇടപ്പള്ളിയിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനാണ്. ബസിലാണ് ജോലിക്ക് പോകുന്നത്. സ്വഭാവികമായും ഡീസൽ വിലവർ വിച്ചതോടെ ബസ് ചാർജു വർധനയുണ്ടാവും.
നിലവിലുള്ള സാഹചര്യത്തിൽ കിട്ടുന്ന ശമ്പളം കൊണ്ടു ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ ബുദ്ധിമുട്ടുന്ന ബൈജുവിന് ബസ് ചാർജ് വർധനയെക്കുറിച്ചു ആലോചിക്കാൻ പോലും കഴിയുന്നില്ല.
തന്നെ പോലെ ദുരിതം പേറുന്ന കോടിക്കണക്കിന് ജനങ്ങളുടെ പ്രതിഷേധമാണ് തന്റെ ഈ സൈക്കിൾ യാത്രയിലൂടെ പ്രകടിപ്പിക്കുന്നതെന്ന ബൈജൂ പറയുന്നു.