ലോകം മുഴുവൻ ചുറ്റി സഞ്ചരിക്കണം. നാലു വർഷം മുന്പ് വലിയ ശന്പളം ലഭിക്കുന്ന ജോലി ഉപേക്ഷിക്കുന്പോൾ ജാക്കി ചാന്റെ ലക്ഷ്യമിതായിരുന്നു. ഏതെങ്കിലും തരത്തിലുള്ള റിക്കാർഡ് ലക്ഷ്യമിട്ടല്ല ചാന്റെ യാത്ര. നാലു വർഷം കൊണ്ട് 54,000 കിലോമീറ്റർ സഞ്ചരിച്ചു. 64 രാജ്യങ്ങൾ ഇതുവരെ സന്ദർശിച്ചു. കഴിഞ്ഞ തിങ്കളാഴ്ച ഇസ്രയേലും ജറുസലേമും സന്ദർശിച്ചു.
ജറുസലേം തന്നെ അദ്ഭുതപ്പെടുത്തിയെന്ന് ചാൻ പറയുന്നു. ഓരോ രാജ്യത്തെയും വ്യത്യസ്തമായ കാലാവസ്ഥ ആരോഗ്യത്തെ ബാധിച്ചിട്ടുണ്ട്. കാലാവസ്ഥയേക്കാൾ തന്നെ ഭയപ്പെടുത്തിയത് യാത്രയ്ക്കിടെ തൊട്ടുരുമ്മി പോകുന്ന ബസുകളും ലോറികളുമാണ്. അടുത്ത മൂന്നു വർഷംകൊണ്ട് ഒരു ലക്ഷം കിലോമീറ്റർ സഞ്ചരിക്കണം- ചാൻ ആഗ്രഹം വെളിപ്പെടുത്തി.
തായ്വാൻ സ്വദേശിയായ നാൽപ്പതുകാരനായ ചാൻ അമേരിക്കയിൽ നിന്നാണ് യാത്ര തുടങ്ങിയത്. യൂറോപ്പും, മിഡിൽ ഈസ്റ്റിന്റെ ചില ഭാഗങ്ങളും സന്ദർശിച്ചു. ഇപ്പോൾ ജോർദാനിലെത്തി. അടുത്ത യാത്ര ഏഷ്യയിലേക്കാണ്. മൊബൈൽ ആപ്ലിക്കേഷനായ കോച്ച്സർഫിംഗ് (Couchsurfing) ഉപയോഗിച്ചാണ് ചാൻ യാത്രയ്ക്കായുള്ള വഴി കണ്ടെത്തുന്നതും ടെന്റ് അടിക്കാനുള്ള സ്ഥലം കണ്ടെത്തുന്നതും. ചുവപ്പും കറുപ്പും ഇടകലർന്ന മെറിഡിയ വോൾഫ് 3 (Merida Wolf 3) സൈക്കിളാണ് ചാന്റെ സഹചാരി.
എസ്ടി