സ്വന്തം ലേഖകൻ
തൃശൂർ: സൈക്കിളിൽ ഒരു ഹോട്ടൽ തൃശൂർ ശക്തൻ സ്റ്റാൻഡിലും മാർക്കറ്റുകളിലും ഉച്ച നേരത്ത് ഈ സൈക്കിളെത്തും. തമിഴ്നാട് സ്വദേശിയാണു സൈക്കിളിൽ ഊണുമായി നഗരത്തിലെത്തുന്നത്. സൈക്കിളിൽ ഉൗണുമായി എത്തിക്കഴിഞ്ഞാലുടൻ വിസിൽ ശബ്ദം മുഴക്കി അന്നമെത്തിയ വിവരം അവിടെയുള്ളവരെ അറിയിക്കും.
ചെറുപ്പത്തിലേ തൃശൂർ നഗരത്തിലെത്തി കപ്പലണ്ടിക്കച്ചവടം നടത്തിയിരുന്നയാളാണ് ഇത്. ഗുണമേന്മയുള്ളതും വിലകുറവുമാണു സൈക്കിളൂണിന്റെ സവിശേഷതയെന്നു കഴിച്ചവർ സാക്ഷ്യപ്പെടുത്തുന്നു. കടയിലോ വീട്ടിലോ ഉച്ചയ്ക്കു പോയി ഊണുകഴിക്കാൻ സാധിക്കാതെ വരുന്നവർക്ക് ആശ്വാസമാണു ഈ സൈക്കിളൂണ്.
ഊണിന്റെ വിലയും തന്റെ മൊബൈൽ നന്പറും എഴുതിയ ഒരു പ്ലക്കാർഡും ഇദ്ദേഹത്തിന്റെ കൈകളിലുണ്ട്. സ്ഥിരം ആവശ്യക്കാർ ഈ സൈക്കിളൂണിനുണ്ട്.