പ്ലാസ്റ്റിക് കുപ്പിയില്‍ തല കുടുങ്ങിയ നായയെ സൈക്കിള്‍ സവാരിക്കാര്‍ രക്ഷിക്കുന്ന ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
കുപ്പിയില്‍ നിന്ന് തല പുറത്തെടുത്ത സമയത്ത് നായയുടെ സന്തോഷ പ്രകടനത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്തിരിക്കുകയാണ്.
സുശാന്ത നന്ദ ഐഎഫ്എസാണ് വീഡിയോ പങ്കുവെച്ചത്.പ്ലാസ്റ്റിക് കുപ്പിയില്‍ തല കുടുങ്ങിയതിനെ തുടര്‍ന്ന് ശ്വാസംമുട്ടല്‍ അനുഭവപ്പെട്ട് അനങ്ങാന്‍ കഴിയാതെ നില്‍ക്കുകയാണ് നായ.
ഈസമയത്താണ് മൂന്ന് സൈക്കിള്‍ സവാരിക്കാര്‍ അതുവഴി വന്നത്. അവര്‍ കുപ്പി വലിച്ചൂരി തല പുറത്തെടുക്കുന്ന സമയത്ത് അനങ്ങാതെ നായ നിന്നുകൊടുക്കുന്നതും വീഡിയോയില്‍ കാണാം.
കുപ്പിയില്‍ നിന്ന് പുറത്തുകടന്നതിന്റെ സന്തോഷ പ്രകടനമാണ് പിന്നീട്. സൈക്കിള്‍ റൈഡേഴ്സിന് ചുറ്റിലും സ്നേഹപ്രകടനം നടത്തുന്ന നായയുടെ ദൃശ്യങ്ങള്‍ ഏവരുടെയും മനസ്സ് കീഴടക്കുകയാണ്.