സൈക്കിളിൽ ലോ​കം ചു​റ്റാ​നി​റ​ങ്ങി​യ പ​ഞ്ചാ​ബി ദമ്പ​തി​ക​ൾ​ക്ക് കൂ​ത്താ​ട്ടു​കു​ള​ത്ത് സ്വീ​ക​ര​ണം; കേരളം ഏറെ ആകർഷിച്ചെന്ന് ദമ്പതികൾ


കൂ​ത്താ​ട്ടു​കു​ളം: സൈ​ക്കി​ളി​ൽ ലോ​കം ചു​റ്റാ​നി​റ​ങ്ങി​യ പ​ഞ്ചാ​ബ് സ്വ​ദേ​ശി​ക​ളാ​യ ദ​ന്പ​തി​ക​ൾ​ക്ക് കൂ​ത്താ​ട്ടു​കു​ള​ത്ത് സ്വീ​ക​ര​ണം ന​ൽ​കി.

കിം​ഗ് ആ​ൻ​ഡ് ക്വീ​ൻ വ്ളോ​ഗിം​ഗ് ജോ​ഡി​ക​ളാ​യ അ​മ​രീ​ത്പാ​ൽ സിം​ഗും, ഭാ​ര്യ അ​മ​ൻ കൗ​റു​മാ​ണ് കാ​ഷ്മീ​രി​ലേ​ക്കു​ള്ള യാ​ത്ര​യ്ക്കി​ട​യി​ൽ കൂ​ത്താ​ട്ടു​കു​ള​ത്തെ​ത്തി​യ​ത്.

ര​ണ്ട് വ​ർ​ഷ​ത്തി​നി​ടെ ഇ​ന്ത്യ ചു​റ്റി കാ​ണു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ 2021 ഡി​സം​ബ​റി​ൽ പ​ഞ്ചാ​ബി​ൽ നി​ന്ന് ആ​രം​ഭി​ച്ച യാ​ത്ര ആ​റു സം​സ്ഥാ​ന​ങ്ങ​ൾ പി​ന്നി​ട്ടാ​ണ് കേ​ര​ള​ത്തി​ലെ​ത്തി​യ​ത്.

ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ കൂ​ത്താ​ട്ടു​കു​ള​ത്തെ​ത്തി​യ ദ​ന്പ​തി​ക​ൾ​ക്ക് സൈ​ക്ലിം​ഗ് ക്ല​ബ് ഭാ​ര​വാ​ഹി​ക​ൾ സ്വീ​ക​ര​ണം ന​ൽ​കി. സൈ​ക്കി​ൾ ക്ല​ബ് അം​ഗ​മാ​യ എ​ൻ. വി​നോ​ദ് ഇ​രു​വ​രെ​യും മാ​ല​യി​ട്ട് സ്വീ​ക​രി​ച്ചു.

രാ​ജ​സ്ഥാ​ൻ, ഗു​ജ​റാ​ത്ത്, മ​ഹാ​രാ​ഷ്ട്ര, ക​ർ​ണാ​ട​ക, ഗോ​വ എ​ന്നീ സം​സ്ഥാ​ന​ങ്ങ​ൾ പി​ന്നി​ട്ട് കേ​ര​ള​ത്തി​ൽ എ​ത്തി​യ ദ​ന്പ​തി​ക​ൾ ഏ​റെ സ​ന്തോ​ഷ​ത്തി​ലാ​ണ്.

കേ​ര​ള​ത്തി​ലെ പ​ച്ച​പ്പു നി​റ​ഞ്ഞ ഭൂ​പ്ര​കൃ​തി​യും ഗ്രാ​മീ​ണ റോ​ഡു​ക​ളും മ​ല​ക​ളും ഏ​റെ ആ​ക​ർ​ഷി​ച്ച​താ​യി ഇ​വ​ർ പ​റ​ഞ്ഞു. കേ​ര​ള​ത്തി​ൽ എ​ത്തി​യി​ട്ട് ഇ​ന്ന​ലെ 15 ദി​വ​സം പി​ന്നി​ട്ടു.

കേ​ര​ള​ത്തി​ൽ ഒ​രു​പാ​ട് സു​ഹൃ​ത്തു​ക്ക​ൾ ഉ​ണ്ടെ​ന്നും അ​വ​രു​ടെ സ​ഹാ​യ​ത്താ​ൽ പ​ല​സ്ഥ​ല​ങ്ങ​ളി​ലും സു​ര​ക്ഷി​ത​മാ​യി താ​മ​സി​ച്ച് വി​ശ്ര​മി​ച്ചാ​ണ് യാ​ത്ര തു​ട​രു​ന്ന​തെ​ന്നും ഇ​വ​ർ പ​റ​ഞ്ഞു.

ഉ​ച്ച​ഭ​ക്ഷ​ണ​ത്തി​നു​ശേ​ഷം കൂ​ത്താ​ട്ടു​കു​ള​ത്തു​നി​ന്നു യാ​ത്ര​തി​രി​ച്ച ദ​ന്പ​തി​ക​ൾ കാ​ഷ്മീ​ർ ല​ക്ഷ്യ​മാ​ക്കി​യാ​ണ് നീ​ങ്ങു​ന്ന​ത്.

Related posts

Leave a Comment