ഹെ​ൽ​മെ​റ്റ് ധ​രി​ക്കു ജീ​വ​ൻ ര​ക്ഷി​ക്കൂ..!  സൈ​ക്കി​ളി​ൽ ബോ​ധ​വ​ത്ക​ര​ണ ജീ​വ​ൻ ര​ക്ഷ യാ​ത്രയുമായി നാ​ടു ചു​റ്റും ഷാ​ജ​ഹാ​ൻ തൃ​ശൂ​രി​ലെ​ത്തി

സ്വ​ന്തം ലേ​ഖ​ക​ൻ
അ​യ്യ​ന്തോ​ൾ: സൈ​ക്കി​ളി​ൽ 1300 കി​ലോ​മീ​റ്റ​ർ സ​ഞ്ച​രി​ച്ച് ബോ​ധ​വ​ത്ക​ര​ണ ജീ​വ​ൻ ര​ക്ഷ യാ​ത്ര ന​ട​ത്തു​ന്ന സി​വി​ൽ പോ​ലീ​സ് ഓ​ഫി​സ​റാ​യ ഷാ​ജ​ഹാ​ൻ ത്യ​ശു​രി​ലും എ​ത്തി. ഹെ​ൽ​മെ​റ്റ് ധ​രി​ക്കു ജീ​വ​ൻ ര​ക്ഷി​ക്കൂ​യെ​ന്ന മു​ദ്ര​വാ​ക്യം ഉ​യ​ർ​ത്തി 13 ദി​വ​സം​മു​ന്പാ​ണ് കൊ​ല്ലം കു​ണ്ട​റ സ്വ​ദേ​ശി​യും അ​വി​ട​ത്തെ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​റു​മാ​യ ഷാ​ജ​ഹാ​ൻ കേ​ര​ള​ത്തി​ലെ വി​വി​ധ ഇ​ട​ങ്ങ​ളി​ൽ സൈ​ക്കി​ളി​ൽ ഒ​റ്റ​യ്ക്കു സ​ഞ്ച​രി​ച്ച് ബോ​ധ​വ​ൽ​ക്ക​ര​ണം ന​ട​ത്തു​ന്ന​ത്. 1645 കി​ലോ​മീ​റ്റ​ർ ദൂ​ര​മാ​ണ് ല​ക്ഷ്യം.

തൃ​ശൂ​ർ വെ​സ​റ്റ് പോ​ലീ​സ് സേ​റ്റ​ഷ​ൻ പ​രി​ധി​യി​ൽ എ​ത്തി​യ ഷാ​ജ​ഹാ​നെ ജി​ല്ലാ ക​ള​ക്ട​ർ ടി.​വി.​അ​നു​പ​മ സ്വീ​ക​രി​ച്ചു. തു​ട​ർ​ന്ന് ന​ട​ന്ന ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി ക​ള​ക്ട​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​പ​ക​ട​ങ്ങ​ൾ ഒ​ഴി​വാ​ക്കാ​ൻ ന​ട​ത്തു​ന്ന ഈ ​ര​ക്ഷ​യാ​ത്ര​യു​ടെ ഫ്ളാ​ഗ് ഓ​ഫ് ഈ ​മാ​സം 10ന് ​മ​ന്ത്രി മേ​ഴ്സി​കു​ട്ടി​യ​മ്മ​യാ​ണ് നി​ർ​വ​ഹി​ച്ച​ത്.

വെ​സ്റ്റ് സ്റ്റേ​ഷ​നി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ അ​സി.​എ​സ്.​ഐ എ​ൻ.​എ​സ്.​ജോ​ണ്‍​സ​ണ്‍, എ.​എ​സ്.​മ​നോ​ജ്, നെ​ൽ​വി​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Related posts