ഫ്രഞ്ചുകാരന് 105–ാം വയസില്‍ സൈക്ലിംഗില്‍ ലോക റിക്കാര്‍ഡ്

2017jan5cycling

പാരീസ്: റോബര്‍ട്ട് മര്‍ചന്‍ഡ് ലോകത്തെ ഏറ്റവും വേഗമേറിയ സൈക്ലിസ്റ്റുകളില്‍ ഉള്‍പ്പെടുന്നില്ല. എന്നാല്‍, ലോകത്തെ ഏറ്റവും പ്രായമേറിയ സൈക്ലിസ്റ്റുകളില്‍ ഒരാളാണ് അദ്ദേഹം. വയസ് ഇപ്പോള്‍ 105. ഈ പ്രായത്തില്‍ ഒരു മണിക്കൂര്‍ കൊണ്ട് ഏറ്റവും കൂടുതല്‍ ദൂരം സൈക്കിള്‍ ചവിട്ടിയതിന്റെ റിക്കാര്‍ഡാണ് മര്‍ചന്‍ഡ് സ്വന്തമാക്കിയിരിക്കുന്നത്.

നാഷണല്‍ വെലോഡ്രോമില്‍ ഒരു മണിക്കൂറില്‍ 22.547 കിലോമീറ്ററാണ് അദ്ദേഹം പിന്നിട്ടത്. നൂറു വയസിനു മേല്‍ പ്രായമുള്ളവരുടെ വിഭാഗത്തിലും റിക്കാര്‍ഡ് അദ്ദേഹത്തിന്റെ പേരിലാണ്. 2012ല്‍ കുറിച്ച 26.927 കിലോമീറ്ററാണിത്.

കുറേക്കൂടി നല്ല പ്രകടനം നടത്താന്‍ കഴിയുമായിരുന്നു എന്നാണ് പുതിയ റിക്കാര്‍ഡ് നേട്ടത്തിനു ശേഷം മര്‍ചന്‍ഡ് പ്രതികരിച്ചത്. കാലിനു പ്രശ്‌നമില്ലായിരുന്നു. പക്ഷേ, വാതം കാരണം കൈക്ക് പ്രശ്‌നമായി. അതാണ് അവസാന പത്ത് മിനിറ്റ് ഉദ്ദേശിച്ച പോലെ വേഗം കൂട്ടാന്‍ സാധിക്കാതിരുന്നതെന്നും മര്‍ചന്‍ഡ് പറയുന്നു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

Related posts