“ബു​റേ​വി’ തീ​ര​ത്തേ​ക്ക് ; അ​തി​തീ​വ്ര കാ​റ്റും മ​ഴ​യും വ​രു​ന്നു; നാല് ജില്ലകളിൽ റെഡ് അലർട്ട്;  ജ​ന​ങ്ങ​ൾ അ​തീ​വ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് സം​സ്ഥാ​ന ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​റ്റി​

തി​രു​വ​ന​ന്ത​പു​രം: ശ്രീ​ല​ങ്ക​ൻ തീ​ര​ത്തേ​ക്ക് നീ​ങ്ങു​ന്ന തീ​വ്ര ന്യൂ​ന​മ​ർ​ദം അ​ടു​ത്ത 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ ചു​ഴ​ലി​ക്കാ​റ്റാ​യി മാ​റു​മെ​ന്ന് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ന്‍റെ മു​ന്ന​റി​യി​പ്പ്. ശ്രീ​ല​ങ്ക​ൻ തീ​ര​ത്ത് നി​ന്ന് ഏ​ക​ദേ​ശം 680 കി​ലോ​മീ​റ്റ​ർ അ​ക​ല​ത്താ​യി സ്ഥി​തി ചെ​യ്യു​ന്ന ന്യൂ​ന​മ​ർ​ദം ഇ​ന്ന് രാ​വി​ലെ​യോ​ടെ അ​തി​തീ​വ്ര ന്യൂ​ന​മ​ർ​ദ​വും തു​ട​ർ​ന്ന് അ​ടു​ത്ത 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ ചു​ഴ​ലി​ക്കാ​റ്റാ​യി മാ​റു​മെ​ന്നു​മാ​ണ് നി​ഗ​മ​നം. വെ​ള്ളി​യാ​ഴ്ച വ​രെ കേ​ര​ള​ത്തി​ൽ പ​ല​യി​ട​ത്തും അ​തി​ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ണ്ടെ ന്നും ​കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം അ​റി​യി​ച്ചു. തെ​ക്ക​ൻ കേ​ര​ളം, തെ​ക്ക​ൻ ത​മി​ഴ്നാ​ട് തീ​ര​ങ്ങ​ൾ​ക്ക് കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പ് ചു​ഴ​ലി​ക്കാ​റ്റ് ജാ​ഗ്ര​താ മു​ന്ന​റി​യി​പ്പും ന​ൽ​കി​യി​ട്ടു​ണ്ട്. മ​ണി​ക്കൂ​റി​ൽ 90 കി​ലോ​മീ​റ്റ​ർ വേ​ഗ​ത​യി​ൽ കാ​റ്റു വീ​ശാ​നു​ള്ള സാ​ധ്യ​ത​യു​ണ്ട്. ചു​ഴ​ലി​ക്കാ​റ്റ് വ്യാ​ഴാ​ഴ്ച ക​ന്യാ​കു​മാ​രി തീ​ര​ത്തെ​ത്താ​ൻ സാ​ധ്യ​ത​യു​ള്ള​താ​യാ​ണ് കാ​ലാ​വ​സ്ഥാ വ​കു​പ്പി​ന്‍റെ വി​ല​യി​രു​ത്ത​ൽ. തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ ജി​ല്ല​ക​ളി​ൽ വ്യാ​ഴാ​ഴ്ച റെ​ഡ് അ​ല​ർ​ട്ടും കോ​ട്ട​യം, എ​റ​ണാ​കു​ളം, ഇ​ടു​ക്കി ജി​ല്ല​ക​ളി​ൽ ഓ​റ​ഞ്ച് അ​ല​ർ​ട്ടും പ്ര​ഖ്യാ​പി​ച്ചു. … Continue reading “ബു​റേ​വി’ തീ​ര​ത്തേ​ക്ക് ; അ​തി​തീ​വ്ര കാ​റ്റും മ​ഴ​യും വ​രു​ന്നു; നാല് ജില്ലകളിൽ റെഡ് അലർട്ട്;  ജ​ന​ങ്ങ​ൾ അ​തീ​വ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് സം​സ്ഥാ​ന ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​റ്റി​