തിരുവന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം ഇന്ന് വൈകിട്ടോടെ ചുഴലിക്കാറ്റായി മാറാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മണിക്കൂറില്‍ 100 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റടിക്കുമെന്നാണ് മുന്നറിയിപ്പ്.
അസാനി എന്നാണ് ചുഴലി കാറ്റിന് പേരിട്ടിരിക്കുന്നത്. ശ്രീലങ്കയാണ് പേരിട്ടത്. ഇന്ന് രാവിലെ തെക്ക് കിഴക്കന്‍ മധ്യ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെടുന്ന ചുഴലിക്കാറ്റ് വൈകുന്നേരത്തോടെ കിഴക്കന്‍ മധ്യ ബംഗാള്‍ ഉള്‍ക്കടലില്‍ തീവ്ര ചുഴലിക്കാറ്റായി മാറും.
കേരളം, തമിഴ്നാട്, ആന്ധ്രാപ്രദേശ്, ഒഡീഷ, ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്.