ബം​ഗാ​ള്‍ തീ​ര​ത്തി​ന​ടു​ത്ത് ‘അ​ന്ത​രീ​ക്ഷ​ച്ചു​ഴി’ ! നാ​ളെ മു​ത​ല്‍ കേ​ര​ള​ത്തി​ല്‍ മ​ഴ ക​ന​ക്കു​മെ​ന്ന് കാ​ലാ​വ​സ്ഥ പ്ര​വ​ച​നം…

നാ​ളെ മു​ത​ല്‍ കേ​ര​ള​ത്തി​ല്‍ കാ​ല​വ​ര്‍​ഷം വീ​ണ്ടും ശ​ക്തി​പ്പെ​ടും. സം​സ്ഥാ​ന​ത്ത് നാ​ളെ മു​ത​ല്‍ ശ​ക്ത​മാ​യ മ​ഴ​യു​ണ്ടാ​വാ​ന്‍ സാ​ധ്യ​ത​യു​ണ്ടെ​ന്ന് കാ​ലാ​വ​സ്ഥ വ​കു​പ്പ് മു​ന്ന​റി​യി​പ്പ് ന​ല്‍​കി.

വ​ട​ക്ക​ന്‍ ഒ​ഡി​ഷ, പ​ശ്ചി​മ ബം​ഗാ​ള്‍ തീ​ര​ത്തി​ന​ടു​ത്താ​യി രൂ​പം​കൊ​ണ്ട അ​ന്ത​രീ​ക്ഷ​ച്ചു​ഴി​യു​ടെ സ്വാ​ധീ​ന​ത്താ​ല്‍ കേ​ര​ള​ത്തി​ല്‍ വ​രും​ദി​വ​സ​ങ്ങ​ളി​ല്‍ കൂ​ടു​ത​ല്‍ മ​ഴ ല​ഭി​ക്കു​മെ​ന്നാ​ണ് കാ​ലാ​വ​സ്ഥ വ​കു​പ്പി​ന്റെ പ്ര​വ​ച​നം.

ഒ​റ്റ​പ്പെ​ട്ട ശ​ക്ത​മാ​യ മ​ഴ പെ​യ്യാ​ന്‍ സാ​ധ്യ​ത​യു​ള്ള ജി​ല്ല​ക​ളി​ല്‍ യെ​ല്ലോ അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

ഞാ​യ​റാ​ഴ്ച എ​റ​ണാ​കു​ളം, ഇ​ടു​ക്കി, കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ര്‍ ജി​ല്ല​ക​ളി​ലാ​ണ് യെ​ല്ലോ അ​ല​ര്‍​ട്ട്. തി​ങ്ക​ളാ​ഴ്ച ആ​ല​പ്പു​ഴ, കോ​ട്ട​യം, എ​റ​ണാ​കു​ളം, ഇ​ടു​ക്കി, ക​ണ്ണൂ​ര്‍ ജി​ല്ല​ക​ളി​ലാ​ണ് യെ​ല്ലോ അ​ല​ര്‍​ട്ട്. ചൊ​വ്വാ​ഴ്ച പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, കോ​ട്ട​യം, എ​റ​ണാ​കു​ളം, ഇ​ടു​ക്കി ജി​ല്ല​ക​ളി​ലും യെ​ല്ലോ അ​ല​ര്‍​ട്ടാ​ണ്.

ശ​ക്ത​മാ​യ കാ​ല​വ​ര്‍​ഷ​ത്തി​നു​പ​ക​രം ഇ​ട​വി​ട്ടു​ള്ള ഒ​റ്റ​പ്പെ​ട്ട മ​ഴ​ക​ളാ​ണ് സം​സ്ഥാ​ന​ത്ത് പ​ല​യി​ട​ത്തും ല​ഭി​ച്ച​ത്.

ജൂ​ലൈ, ഓ​ഗ​സ്റ്റ് മാ​സ​ങ്ങ​ളി​ലാ​യി പെ​ട്ടെ​ന്ന് ന്യൂ​ന​മ​ര്‍​ദ​ങ്ങ​ളും ചു​ഴ​ലി​യും ഒ​ന്നി​നു​പി​ന്നാ​ലെ ഒ​ന്നാ​യി രൂ​പം​കൊ​ള്ളാ​നു​ള​ള സാ​ധ്യ​ത​യും, ശാ​ന്ത​സ​മു​ദ്ര​ത്തി​ലെ ശ​ക്ത​മാ​യ ഉ​ഷ്ണ​ജ​ല​പ്ര​വാ​ഹ പ്ര​തി​ഭാ​സ​ത്തി​ന്റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ വി​ദ​ഗ്ധ​ര്‍ നി​രീ​ക്ഷി​ക്കു​ന്നു​ണ്ട്.

അ​ങ്ങ​നെ വ​ന്നാ​ല്‍, നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ന്റെ നേ​രെ വി​പ​രീ​ത​മാ​കും അ​നു​ഭ​വി​ക്കേ​ണ്ടി​വ​രി​ക.

ന്യൂ​ന​മ​ര്‍​ദം സൃ​ഷ്ടി​ച്ച അ​ന്ത​രീ​ക്ഷ​ത്തി​ന്റെ ഫ​ല​മാ​യി ഒ​രാ​ഴ്ച​യാ​യി കാ​റ്റ് ര​ണ്ടാ​യി തി​രി​ഞ്ഞ് ബം​ഗാ​ള്‍ ഉ​ള്‍​ക്ക​ട​ല്‍​ഭാ​ഗ​ത്തും മ​ധ്യ​പ്ര​ദേ​ശ് മേ​ഖ​ല​യി​ലേ​ക്കു​മാ​ണ് സ​ഞ്ച​രി​ക്കു​ന്ന​ത്.

ഇ​തി​ന്റെ ഭാ​ഗ​മാ​യി ഒ​ഡീ​ഷ​യു​ള്‍​പ്പെ​ടെ​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ല്‍ അ​തി​തീ​വ്ര​മ​ഴ പെ​യ്യു​ന്നു​ണ്ട്.

നി​ല​വി​ല്‍ ഭോ​പ്പാ​ല്‍​മേ​ഖ​ല കേ​ന്ദ്രീ​ക​രി​ച്ചു​ള​ള ന്യൂ​ന​മ​ര്‍​ദ​ത്തി​ന്റെ സ്വാ​ധീ​ന​ത്തി​ല്‍ കാ​ല​വ​ര്‍​ഷ​ക്കാ​റ്റ് ക​ര​യി​ല്‍ ക​യ​റാ​ത്ത​തി​നാ​ല്‍ കേ​ര​ള​ത്തി​ല്‍ മ​ഴ നേ​രി​യ തോ​തി​ല്‍ മാ​ത്ര​മാ​യി.

കൊ​ച്ചി മേ​ഖ​ല​യി​ലാ​ണ് ഇ​പ്പോ​ള്‍ കാ​ര്യ​മാ​യ മ​ഴ​ക്കാ​റു​ള്ള​ത്. കൊ​ച്ചി​യി​ലെ​ത്തി പ്ര​തീ​ക്ഷ ന​ല്‍​കി​യ കാ​ല​വ​ര്‍​ഷ​ക്കാ​റ്റ്, പി​ന്നീ​ട് ശ​ക്തി കൂ​ടി​യും കു​റ​ഞ്ഞു​മാ​ണ് വ​ഴി​മാ​റി പോ​യ​ത്.

Related posts

Leave a Comment