തിരുവനന്തപുരം: തെക്ക് കിഴക്കന്‍ അറബിക്കടലില്‍ രൂപം കൊണ്ട ചക്രവാതചുഴി ഇന്ന് ന്യൂനമര്‍ദമായേക്കും. വടക്ക് – വടക്ക് പടിഞ്ഞാറന്‍ ദിശയില്‍ സഞ്ചരിക്കുന്ന ന്യൂനമര്‍ദം ഇന്ന് തീവ്ര ന്യൂനമര്ദ്ദമായേക്കുമെേന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ് അറിയിച്ചു.
തീവ്ര ന്യൂനമര്‍ദ്ദം കാരണം തെക്കന്‍ കേരളത്തിലും മധ്യ കേരളത്തിലുമാകും മഴ ശക്തമാകും. കേരളത്തില്‍ അടുത്ത അഞ്ച് ദിവസം വ്യാപകമായി ഇടിമിന്നലോടു കൂടിയ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്കി.
നാളെ മുതല്‍ ഒമ്പതാം തീയതി വരെ വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. നാളെ പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലും, മറ്റന്നാള്‍ ആലപ്പുഴ, എറണാകുളം ജില്ലകളിലുമാണ് യെല്ലോ അലര്‍ട്ടുളളത്.
തെക്കൻ കേരളത്തിലും മധ്യകേരളത്തിലും ഇന്ന് പരക്കെ മഴയ്ക്ക് സാധ്യതയുണ്ട്. കടൽ പ്രക്ഷുബ്ധമാകാൻ ഇടയുള്ളതിനാൽ കേരള , കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്,