ആദ്യം അമ്പരപ്പ്, പിന്നെ കൗതുകം; പൂ​ജ​പ്പു​ര​യി​ൽ ചു​ഴ​ലി​ക്കാ​റ്റ്; പൊ​ടി​പ​ട​ല​ങ്ങ​ൾ വൃ​ത്താ​കൃ​തി​യി​ൽ 100 മീ​റ്റ​റോ​ളം ഉയർന്നു

തി​രു​വ​ന​ന്ത​പു​രം: പൂ​ജ​പ്പു​ര മൈ​താ​ന​ത്ത് ചു​ഴ​ലി​ക്കാ​റ്റ്. ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ​യാ​യി​രു​ന്നു ചു​ഴ​ലി​ക്കാ​റ്റ് വീ​ശി​യ​ത്.മൈ​താ​ന​ത്തി​നു ഒ​രു​വ​ശ​ത്താ​യി വീ​ശി​യ കാ​റ്റി​ൽ പൊ​ടി​പ​ട​ല​ങ്ങ​ൾ വൃ​ത്താ​കൃ​തി​യി​ൽ 100 മീ​റ്റ​റോ​ളം മു​ക​ളി​ലേ​ക്ക് ഉ​യ​ർ​ന്നു.

മൈ​താ​ന​ത്ത് ഇ​ന്ന​ലെ രാ​വി​ലെ ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്‍റ് ആ​രം​ഭി​ച്ചി​രു​ന്നു. ക​ളി​ക്കാ​നെ​ത്തി​യ​വ​രി​ലും കാ​ണി​ക​ളി​ലും ആ​ദ്യം ആ​ശ​ങ്ക​യു​യ​ർ​ത്തി​യെ​ങ്കി​ലും അ​പ​ക​ട​കാ​രി​യ​ല്ലെ​ന്ന​റി​ഞ്ഞ​തോ​ടെ ചു​ഴ​ലി​ക്കാ​റ്റ് കൗ​തു​ക​ത്തി​നു വ​ഴി​മാ​റി.

Related posts

Leave a Comment