ന്യൂഡൽഹി: യാസ് ചുഴലിക്കാറ്റിനെ തുടർന്ന് തിങ്കളാഴ്ച മുതൽ ശനിയാഴ്ചവരെ 25 ട്രെയിനുകൾ റദ്ദാക്കി. എറണാകുളം-പാറ്റ്ന, തിരുവനന്തപുരം-സിൽചാർ ഉൾപ്പെടെ ട്രെയിനുകളാണ് റദ്ദാക്കിയിരിക്കുന്നത്. ഈസ്റ്റേൺ റെയിൽവെ പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചത്.
ബംഗാൾ ഉൾക്കടലിൽ ശനിയാഴ്ച രൂപം കൊണ്ട ന്യൂനമർദം ശക്തിപ്രാപിച്ചതായും മണിക്കൂറിൽ 165 കിലോമീറ്റർ വേഗത്തിൽ ഒഡീഷയിലെ പാരാദീപ്, പശ്ചിമബംഗാളിലെ സാഗർ ദ്വീപ് എന്നി വിടങ്ങളിൽ മേയ് 26നു വൈകുന്നേരം വീശിയടിക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പു നല്കിയിട്ടുണ്ട്. 25ന് പശ്ചിമബംഗാൾ, ഒഡീഷ തീരങ്ങളിൽ ഇടിയോടുകൂടിയ കനത്തമഴ പെയ്യും.