മയാമി: ഹെലൻ ചുഴലിക്കൊടുങ്കാറ്റിലും പേമാരിയിലും അമേരിക്കയിലെ തെക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ മരിച്ചവരുടെ എണ്ണം 120 ആയി. പർവതനഗരമായ ആഷ് വില്ലെയിൽ 30 പേർക്ക് ജീവൻ നഷ്ടമായി.
അവശ്യവസ്തുക്കൾ ഹെലികോപ്ടർ മാർഗം മേഖലയിൽ എത്തിക്കാൻ ശ്രമം തുടരുകയാണ്. ഫ്ളോറിഡയിലെ ബിഗ് ബെൻഡ് പ്രദേശത്ത് കഴിഞ്ഞ വ്യാഴാഴ്ചയാണു ഹെലൻ കരതൊട്ടത്.
കാഠ്മണ്ഡു: നേപ്പാളിലെ പ്രളയക്കെടുതിയിൽ ഇതുവരെ 193 പേര്‍ക്ക് ജീവന് നഷ്ടപ്പെട്ടു. പ്രളയത്തില്‍ 31 പേരെ കാണാതായെന്നും നിരവധിപ്പേര്‍ക്ക് പരിക്കേറ്റെന്നും അധികൃതര്‍ വ്യക്തമാക്കി.
രണ്ട് പതിറ്റാണ്ടിനിടയില്‍ പെയ്ത കനത്ത മഴയില്‍ കഠ്മണ്ഡുവിലെ മുഴുവന്‍ പ്രദേശങ്ങളും വെള്ളത്തിനടിയിലായി. മണ്ണിടിച്ചിലിനെ തുടര്‍ന്ന് മറ്റ് സ്ഥലങ്ങളില്‍ നിന്ന് കഠ്മണ്ഡു പൂര്‍ണമായും ഒറ്റപ്പെട്ട സ്ഥിതിയിലാണുള്ളത്.