നാദാപുരം: കാര്‍ പണയപ്പെടുത്തി ലക്ഷങ്ങള്‍ തട്ടിയെടുത്ത സംഭവത്തില്‍ കാര്‍ കോയമ്പത്തൂരില്‍ നിന്ന് പോലീസ് കസ്റ്റഡിയിലെടുത്തു.കോയമ്പത്തൂരിലെ കുനിയ മുത്തൂര്‍ പോലീസ് സ്റ്റേഷന് പരിധിയില്‍ നിന്നാണ് നാദാപുരം എസ്ഐ എന്‍ .പ്രജീഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം നാടകീയ നീക്കങ്ങള്‍ക്കിടെ മഹീന്ദ്ര സൈലോ ലക്ഷ്വറി കാര്‍ ചൊവ്വാഴ്ച്ച രാവിലെ കസ്റ്റഡിയിലെടുത്ത് നാദാപുരത്തെത്തിച്ചത്.
കൊയിലാണ്ടി സ്വദേശി ആലിക്കോയ മുസൈന്‍ ബര്‍ഗൈവ എന്നയാളുടെ ഉടമസ്ഥതയിലുള്ള കെ എല്‍ 56 എന്‍ 387 നമ്പര്‍ കാര്‍ പുറമേരി കോട്ടേമ്പ്രം സ്വദേശി റഫീഖ് എന്നയാള്‍ക്ക് വില്പന നടത്തി ഇക്കഴിഞ്ഞ മാര്‍ച്ച് മൂന്നിന് കൈമാറുകയായിരുന്നു.ഇതിനിടെ റഫീഖ് നാദാപുരം ഈയ്യങ്കോട് സ്വദേശി മേപ്പള്ളി ജാഫര്‍,കടവത്തൂരിലെ രാമന് കടവത്ത് വീട്ടില്‍ ഇല്ല്യാസ് എന്നിവര്‍ രണ്ട് ദിവസത്തേക്ക് എന്ന ആവശ്യം പറഞ്ഞ് പ്രതികള്‍ കാര്‍ കൈവശപ്പെടുത്തി.
ഇല്ല്യാസും,ജാഫറും ചേര്‍ന്ന് റഫീഖ് അറിയാതെ കാര്‍ കോയമ്പത്തൂരിലെ കുനിയ മുത്തൂരില്‍ സ്ഥിര താമസക്കാരനും കണ്ണൂര്‍ സ്വദേശിയും ഇപ്പോള്‍ കോയമ്പത്തൂരില്‍ സ്ഥിരതാമസക്കാരനുമായ നസീറിന് പണയപ്പെടുത്തി പണയപ്പെടുത്തി മൂന്ന് ലക്ഷം രൂപയുമായി മുങ്ങുകയായിരുന്നു. ആലിക്കോയയുടെ പരാതിയില്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ ജാഫറിനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്യുകയും ചെയ്തു.
കാര്‍ കോയമ്പത്തൂരിലുണ്ടെന്ന വിവരത്തെ തുടര്‍ന്ന് എസ്ഐയുടെ നേതൃത്വത്തില്‍ പോലീസ് റഫീഖിനെ കൊണ്ട് നസീറുമായി ഫോണില്‍ ബന്ധപ്പെട്ട് കാര്‍ എത്തിക്കണമെന്നാവശ്യപ്പെടുകയുമായിരുന്നു. തുടര്‍ന്ന് കാറുമായെത്തിയ നസീറിനെ കോയമ്പത്തൂരിലെ അന്നപൂര്‍ണ്ണ ഹോട്ടലിന് മുന്നില്‍വച്ച് പോലീസ് സംഘം വളയുകയും കാര്‍ കുനിയ മുത്തൂര്‍ പോലീസ് സ്റ്റേഷനില്‍ എത്തിക്കുകയുമായിരുന്നു.
ഇതിനിടെ നസീറിന്റെ നേതൃത്വത്തിലുള്ള ഗുണ്ടാ സംഘം പോലീസിനുനേരെ ഭീഷണി ഉയര്‍ത്തുകയും മറ്റും ചെയ്തു.
പണയപ്പെടുത്തിയ കാര്‍ നസീര്‍ ബാഗ്ലൂരിലെ മറ്റൊരു സംഘത്തിന് രണ്ട് മാസക്കാലമായി വാടകയ്ക്ക് നല്‍കുകയായിരുന്നു. ആലിക്കോയയുടെ പരാതിയില്‍ പോലീസ് ഇല്ല്യാസിനെതിരെയും കേസെടുത്തിരുന്നു.
എന്നാല്‍ ഇയാള്‍ ഒളിവിലാണെന്നും പ്രതിക്കായി അന്വേഷണം ഊര്‍ജിതമാക്കിയതായും എസ്ഐ പറഞ്ഞു.കസ്റ്റഡിയിലെടുത്ത കാര്‍ കോടതിക്ക് കൈമാറുമെന്ന് പോലീസ് പറഞ്ഞു.അഡി എസ്ഐ കെ.എം.രവീന്ദ്രന്,രൂപേഷ് എന്നിവരും എസ് ഐ യുടെ സംഘത്തിലുണ്ടായിരുന്നു.