കോതമംഗലം നഗരത്തില്‍ മെഡിക്കല്‍ ലാബ് ജീവനക്കാരിയെ മോഷ്ണക്കുറ്റം ആരോപിച്ച് മാനസികവും ശാരീരികവുമായി പീഡിപ്പിച്ചതായി പരാതി. കോതമംഗലത്തെ ഒരു സ്വകാര്യ മെഡിക്കല്‍ ലാബിലാണ് സംഭവം. ജീവനക്കാരിയെ അഞ്ച് മണിക്കൂറോളം തടഞ്ഞ് വച്ച് സിറിഞ്ച് ഉപയോഗിച്ച് കുത്തിയും അടിച്ചും ദേഹോപദ്രവമേല്പ്പിച്ചതായാണ് പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്.
മോഷണം നടത്തിയതായി കുറ്റസമ്മതം എഴുതി ഒപ്പിട്ടു വാങ്ങിയ ശേഷമേ ഉടമ പെണ്‍കുട്ടിയെ വിട്ടയച്ചതത്രേ. പെണ്‍കുട്ടിയുടെ കാലില്‍ ഒടിഞ്ഞിരുന്ന സിറിഞ്ചിന്റെ സൂചി പിന്നീട് കോലഞ്ചേരി മെഡിക്കല്‍ കോളജില്‍ ഓപ്പറേഷന് നടത്തി പുറത്തെടുക്കുകയായിരുന്നുവെന്ന് മാതാവ് കോതമംഗലം പോലീസില്‍ നല്കിയ പരാതിയില്‍ പറയുന്നു. സംഭവത്തില്‍ ലാബ് ഉടമ തങ്കളം സ്വദേശി നാസറിന്റെ പേരില്‍ കോതമംഗലം പോലിസ് കേസെടുത്തു.