ചെങ്ങന്നൂര്‍: മത്സ്യവ്യാപാരിയില്നിന്നു വാങ്ങിയ മത്സ്യത്തിന്റെ ചെകിളയ്ക്കുള്ളില്‍ സിറിഞ്ച് കണ്ടെത്തി. വിമുക്തഭടന് തിരുവന്മണ്ടൂര് കല്ലിശേരി കള്ളിക്കാട്ടില്‍ പാപ്പച്ചന്(62) ഇന്നലെ രാവിലെ കല്ലിശേരി ജംഗ്ഷനു സമീപമുള്ള വഴിയോര മത്സ്യ വ്യാപാരിയില്നിന്നുവാങ്ങിയ റോക്കറ്റ് എന്ന വിളിപ്പേരില്‍ അറിയപ്പെടുന്ന ഒന്നരക്കിലോഗ്രാം തൂക്കം വരുന്ന മത്സ്യത്തിന്റെ ചെകിളയ്ക്കുള്ളിലാണു സിറിഞ്ച് കണ്ടെത്തിയത്.
വാങ്ങിയ മത്സ്യം പാകംചെയ്യാന്‍ മുറിച്ചപ്പോഴാണു സാധാരണ കുത്തിവയ്പിനുപയോഗിക്കുന്ന തരത്തിലുള്ള സിറിഞ്ച് സൂചിയുള്‍പ്പെടെ കണ്ടെത്തിയത്. തുടര്‍ന്നു നടത്തിയ വിശദമായ പരിശോധനയില്‍ സിറിഞ്ചിനുള്ളില്‍ ചുവപ്പു നിറത്തിലുള്ള ഏതോ ദ്രാവകം കണ്ടെത്തി. ഇതോടെ ആശങ്കയിലായ പാപ്പച്ചന് ആലപ്പുഴ ഡിഎംഒയ്ക്കു പരാതി നല്കി. അധികൃതരുടെ പരിശോധനയ്ക്കായി മത്സ്യം വീട്ടില്‍ സൂക്ഷിച്ചിരിക്കുകയാണ്.