കലാഭവന്‍ മണിയെ ദിലീപ് ചതിച്ചെന്ന വാര്‍ത്ത സത്യമോ? കലാഭവന്‍ മണിയുടെ മരണത്തില്‍ ദിലീപിനെതിരെ ആരോപണം ഉന്നയിച്ചവര്‍ക്കുള്ള മറുപടി ഇങ്ങനെ

79019_1500607103നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് ദീലിപ് അറസ്റ്റിലായതിനെത്തുടര്‍ന്ന് കണക്കില്ലാത്ത ആരോപണങ്ങളാണ് ദിലീപിനെതിരെ ഉയര്‍ന്നുവന്നത്. ദീലീപിന്റെ ഉറ്റസുഹൃത്തായിരുന്ന കലാഭവന്‍ മണിയുമായി ചേര്‍ന്ന് സംയുക്ത സംരംഭമായി ആരംഭിക്കാനിരുന്ന ഡിഎം സിനിമാസ് പിന്നീട് ദിലീപ് ഒറ്റയ്ക്ക് കൈക്കലാക്കിയെന്നും ആരോപണങ്ങളില്‍ സിബിഐ അന്വേഷണം പുരോഗമിക്കുകയാണെന്നും വാര്‍ത്തകള്‍ വന്നിരുന്നു. കലാഭവന്‍ മണിയുടെ മരണത്തിലെ അതിനിര്‍ണ്ണായക സംഭവമാണ് ഇതെന്ന വാദമാണ് ദിലീപിനെതിരെ പ്രവര്‍ത്തിക്കുന്ന ചില കേന്ദ്രങ്ങള്‍ ശക്തമാക്കിയത്. എന്നാല്‍ ആരോപണങ്ങളുടെ മുനെയൊടിക്കുന്ന ഒരു ചിത്രം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

ഡി സിനിമാസിന്റെ ഉദ്ഘാടനത്തിന് മണി എത്തുന്നതിന്റെ ചിത്രമാണത്. ഡി സിനിമാസിന്റെ ഉദ്ഘാടനത്തിന് എത്തിയ മണി ദിലീപുമായി സംസാരിക്കുന്നതിന്റെയും അദ്ദേഹത്തെ പൂച്ചെണ്ട്  നല്‍കി സ്വീകരിച്ച് ആനയിക്കുന്നതിന്റെയും ചിത്രങ്ങളാണ് പ്രചരിക്കുന്നത്. ഡി സിനമാസുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് ദിലീപും മണിയും തെറ്റിയെന്നും വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ ഇത് തെറ്റാണെന്ന് തെളിയിക്കുന്നതാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ഈ ചിത്രങ്ങള്‍. ഡി സിനിമാസിന്റെ പേര് ഡിഎം സിനിമാസ് എന്നായിരുന്നുവെന്നും അത് മണിയെ പറ്റിച്ച് ദിലീപ് സ്വന്തമാക്കിയതെന്നുമായിരുന്നു റിപ്പോര്‍ട്ട്. ഇതിനെതിരെയാണ് പുതിയ ചിത്രത്തിന്റെ പ്രചരണം. ദിലീപിനായി പ്രവര്‍ത്തിക്കുന്ന പി ആര്‍ ഏജന്‍സിയാണ് ഈ ചിത്രത്തിന് പിന്നിലെന്നും പ്രചരണമുണ്ട്.

d-cinemas

Related posts