ചാലക്കുടി: ദിലീപിന്‍റെ ഉടമസ്ഥതയിലുള്ള ചാലക്കുടിയിലെ ഡി-സിനിമാസ് ഭൂമിയുമായി ബന്ധപ്പെട്ട് വ്യാപക ക്രമക്കേട് നടന്നതായി ലാന്‍റ് റവന്യൂ കമ്മീഷണറുടെ റിപ്പോർട്ട്. 35 സെന്‍റ് സ്ഥലം തോട് പുറന്പോക്കാണെന്നും ബാക്കി സ്ഥലം വലിയ തന്പുരാൻ കോവിലകം വകയാണെന്നും റിപ്പോർട്ടിൽ പറയുന്നു.
2005ലാണു സ്ഥലത്തിന് ആദ്യമായി പോക്കുവരവ് ചെയ്ത് കരമടച്ചത്. ക്രമക്കേട് ബോധ്യപ്പെട്ടതിനാൽ വീണ്ടും അന്വേഷിക്കണമെന്നും കമ്മീഷണർ ആവശ്യപ്പെട്ടു.
വ്യാജ ആധാരങ്ങൾ ചമച്ചാണ് ദിലീപ് സ്ഥലം വാങ്ങിയതെന്നും ഇതിൽ പുറന്പോക്കും ഉൾപ്പെടുന്നതായുള്ള റവന്യൂ റിപ്പോർട്ട് മുക്കിയെന്നും നേരത്തേ ആക്ഷേപമുയർന്നിരുന്നു. ഭൂമി പോക്കുവരവു ചെയ്യാൻ റവന്യൂ രേഖകളിൽ ക്രമക്കേടു നടന്നതായും സംശയിക്കുന്നു. ഈ സാഹചര്യത്തിലാണ് അന്വേഷണത്തിന് റവന്യൂമന്ത്രി ഉത്തരവിട്ടിരുന്നത്.