ചാലക്കുടി: ഇടതുമുന്നണി സംസ്ഥാനവും, നഗരസഭയും ഭരിക്കുന്ന കാലഘട്ടത്തിലാണ് ഡി സിനിമാസിന്റെ സ്ഥലമെടുപ്പും തീറും നടത്തിയതെന്ന് യുഡിഎഫ് പാർലിമെന്ററി പാർട്ടി യോഗം ചൂണ്ടിക്കാട്ടി. 2006 ജൂണിലാണ് സ്ഥലമെടുപ്പും തീറും നടന്നത്. അന്ന് കെ.പി. രാജേന്ദ്രനാണ് റവന്യൂ മന്ത്രി.
2007 നഗരസഭ ഇടതുപക്ഷം ഭരിക്കുന്പോഴാണ് പെർമിറ്റ് നൽകി ജില്ലാ പ്ലാനർക്ക് ശുപാർശചെയ്തതെന്നും 2008 ചീഫ് ടൗണ്‍ പ്ലാനർക്ക് അയച്ച് എല്ലാ നടപടികളും പൂർത്തീകരിച്ചത് ഇടതുപക്ഷ ഭരണത്തിലാണെന്ന് യുഡിഎഫ് ചൂണ്ടിക്കാട്ടി. ഉദ്ഘാടനചടങ്ങിൽ പ്രതിപക്ഷ ഉപനേതാവ് കൊടിയേരി ബാലകൃഷ്ണൻ പങ്കെടുത്തിരുന്നുവെന്നും യോഗം നഗരസഭ ഭരണകക്ഷിയെ ഓർമിപ്പിച്ചു.