ചാലക്കുടി: ഡി സിനിമാസ് അടച്ചുപൂട്ടിയതിൽ പ്രതിഷേധിച്ച് പൊതുപ്രവർത്തകനും എഴുത്തുകാരനുമായ സലീം ഇന്ത്യ നഗരസഭ ഓഫീസിനുമുന്നിൽ അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചു. രാവിലെ നഗരസഭ ഓഫീസിനുമുന്നിൽ ശയനപ്രദക്ഷിണം നടത്തിയതിനുശേഷമാണ് നിരാഹാരം ആരംഭിച്ചത്.
ജനതാദൾ യു ജില്ലാ പ്രസിഡന്റ് യൂജിൻ മോറേലി നിരാഹര സമരം ഉദ്ഘാടനം ചെയതു. ദിലീപിന്റെ സിനിമ തിയേറ്റർ അടച്ചുപൂട്ടിയത് നഗരസഭയുടെ കാടൻ നിയമമാണെന്നും, ഇത്രയും കാലം എന്തുകൊണ്ടുനടപടി സ്വീകരിച്ചില്ലെന്നും ദിലീപിന്റെ എല്ലാ ആനുകൂല്യങ്ങളും കൈപ്പറ്റിയ അധികൃതർ ദിലീപ് ജയിലിലായപ്പോൾ അദ്ദേഹത്തെ ദ്രോഹിക്കുകയാണെന്നും സലീം ഇന്ത്യ പറഞ്ഞു.