ഡി സിനിമാസ് ഭൂമി വിവാദത്തിൽ നടൻ ദിലീപിന് തിരിച്ചടി;  അനുകൂലമായ വിജിലൻസ് റിപ്പോർട്ട് കോടതി തള്ളി

തൃശൂർ: ചാലക്കുടി ഡി സിനിമാസ് ഭൂമി വിവാദത്തിൽ നടൻ ദിലീപിന് തിരിച്ചടി. ഭൂമി കൈയേറ്റമില്ലെന്ന വിജലൻസ് റിപ്പോർട്ട് കോടതി തള്ളി. കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷിക്കണമെന്നും തൃശൂർ വിജിലൻസ് കോടതി ഉത്തരവിട്ടു.

ഡി സിനിമാസ് തീയറ്റർ കോംപ്ലക്സ് പുറന്പോക്ക് ഭൂമി കൈയേറിയിട്ടില്ലെന്നായിരുന്നു വിജിലൻസിന്‍റെ അന്വേഷണ റിപ്പോർട്ട്. ലാന്‍റ് റവന്യൂ കമ്മീഷണറുടെ റിപ്പോർട്ടിൽ ഡി സിനിമാസിലെ 35 സെന്‍റ് സ്ഥലം തോട് പുറന്പോക്കാണെന്നും ബാക്കി സ്ഥലം വലിയ തന്പുരാൻ കോവിലകം വകയാണെന്നും പറയുന്നു.

2005ലാണു സ്ഥലത്തിന് ആദ്യമായി പോക്കുവരവ് ചെയ്ത് കരമടച്ചത്. വ്യാജ ആധാരങ്ങൾ ചമച്ചാണ് ദിലീപ് സ്ഥലം വാങ്ങിയതെന്നും ഇതിൽ പുറന്പോക്കും ഉൾപ്പെടുന്നതായുള്ള റവന്യൂ റിപ്പോർട്ട് മുക്കിയെന്നും നേരത്തേ ആക്ഷേപമുയർന്നിരുന്നു.

Related posts