തൃശൂർ: നടൻ ദിലീപിന്റെ ചാലക്കുടിയിലെ ഡി സിനിമാസിനെതിരായ പരാതിയിൽ വിജിലൻസ് ഉദ്യോഗസ്ഥർക്ക് കോടതിയുടെ വിമർശനം. തൃശൂർ വിജിലൻസ് കോടതിയാണ് വിമർശനം നടത്തിയത്.
ഡി സിനിമാസിനെതിരേ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ നിർദേശം നൽകിയിട്ടും നടപടി വൈകിയതെന്തിനെന്ന് കോടതി ചോദിച്ചു. എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ ഒരാഴ്ച കൂടി കോടതി വിജിലൻസിന് സമയം അനുവദിച്ചു.
ഡി സിനിമാസ് ഭൂമി കൈയേറിയിട്ടില്ലെന്ന വിജിലൻസിന്റെ ആദ്യ റിപ്പോർട്ട് കോടതി നേരത്തേ തള്ളിയിരുന്നു. കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷിക്കണമെന്നും തൃശൂർ വിജിലൻസ് കോടതി ഉത്തരവിടുകയായിരുന്നു.
ഡി സിനിമാസ് തീയറ്റർ കോംപ്ലക്സ് പുറന്പോക്ക് ഭൂമി കൈയേറിയിട്ടില്ലെന്നായിരുന്നു വിജിലൻസിന്റെ അന്വേഷണ റിപ്പോർട്ട്.
വ്യാജ ആധാരങ്ങൾ ചമച്ചാണ് ദിലീപ് സ്ഥലം വാങ്ങിയതെന്നും ഇതിൽ പുറന്പോക്കും ഉൾപ്പെടുന്നതായുള്ള റവന്യൂ റിപ്പോർട്ട് മുക്കിയെന്നും നേരത്തേ