ബെയ്ജിംഗ്: ചൈനയിൽ കൊറോണ വൈറസ് ബാധിച്ച യുവതി പെണ്‍കുഞ്ഞിന് ജ·ംനൽകി. 3.05 കിലോഗ്രാം തൂക്കമുള്ള കുഞ്ഞിന് വൈറസ് ബാധയില്ലെന്നും ആരോഗ്യത്തോടെയിരിക്കുന്നെന്നും ഡോക്ടർമാർ അറിയിച്ചു.
വടക്കുകിഴക്കൻ ചൈനയിലെ ഹെയ്ലോങ്ജാങ് പ്രവിശ്യയിലെ ഹർബിൻ ആശുപത്രിയിലാണ് യുവതി ശസ്ത്രക്രിയയിലൂടെ കുഞ്ഞിന് ജന്മം നൽകിയത്.
രോഗബാധിതയായതിനാലാണ് ശസ്ത്രക്രിയ നടത്താൻ ഡോക്ടർമാർ തീരുമാനിച്ചത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് കുഞ്ഞ് പിറന്നതെങ്കിലും വാർത്ത പുറത്തുവരുന്നത് ഇപ്പോഴാണ്.