ഡോ​ക്ട​റെ കാ​ണി​ക്കാ​ന്‍ കു​ഞ്ഞി​ന്റെ ന​ഗ്ന​ചി​ത്ര​മെ​ടു​ത്ത പി​താ​വി​ന് കി​ട്ടി​യ​ത് എ​ട്ടി​ന്റെ പ​ണി ! അ​ക്കൗ​ണ്ട് പൂ​ട്ടി ഗൂ​ഗി​ള്‍; എ​ല്ലാം പോ​യി…

കു​ഞ്ഞി​ന്റെ ന​ഗ്ന​ചി​ത്ര​മെ​ടു​ത്ത പി​താ​വി​നെ ആ​പ്പി​ലാ​ക്കി ഗൂ​ഗി​ള്‍. കു​ഞ്ഞി​ന്റെ ജ​ന​നേ​ന്ദ്രി​യ​ത്തി​ല്‍ അ​ണു​ബാ​ധ​യു​ള്ള​താ​യി ക​ണ്ട​തി​നെ തു​ട​ര്‍​ന്ന് ആ​ന്‍​ഡ്രോ​യി​ഡ് ഫോ​ണി​ല്‍ ചി​ത്ര​ങ്ങ​ള്‍ പ​ക​ര്‍​ത്തി​യ​തോ​ടെ​യാ​ണ് യു​വാ​വ് കു​ടു​ക്കി​ലാ​യ​ത്.

സാ​ന്‍​ഫ്രാ​ന്‍​സി​സ്‌​കോ​യി​ല്‍ കോ​വി​ഡ് വ്യാ​പ​ന​മു​ണ്ടാ​യ 2021 ഫെ​ബ്രു​വ​രി​യി​ലാ​ണ് സം​ഭ​വം.​പു​റ​ത്തി​റ​ങ്ങാ​ന്‍ നി​യ​ന്ത്ര​ണ​മു​ള്ള​തി​നാ​ല്‍ അ​ണു​ബാ​ധ ക​ണ്ട​യു​ട​ന്‍ അ​ത്യാ​ഹി​ത​വി​ഭാ​ഗ​ത്തി​ലെ നേ​ഴ്സി​നെ വി​ളി​ച്ച് കാ​ര്യം​പ​റ​ഞ്ഞു.

അ​വ​രാ​ണ് രോ​ഗ​ബാ​ധ​യു​ടെ ചി​ത്ര​മെ​ടു​ത്ത് ഡോ​ക്ട​ര്‍​ക്ക് അ​യ​ക്കാ​ന്‍ നി​ര്‍​ദേ​ശി​ച്ച​ത്. ഉ​ട​ന്‍​ത​ന്നെ മാ​ര്‍​ക്കി​ന്റെ ഫോ​ണി​ല്‍ ഭാ​ര്യ, മ​ക​ന്റെ ജ​ന​നേ​ന്ദ്രി​യ ഭാ​ഗ​ത്തെ അ​ണു​ബാ​ധ വ്യ​ക്ത​മാ​കും​വി​ധം അ​ടു​ത്തു നി​ന്നു​ള്ള ചി​ത്ര​ങ്ങ​ള്‍ പ​ക​ര്‍​ത്തി ഡോ​ക്ട​ര്‍​ക്ക് അ​യ​ച്ചു.

അ​ണു​ബാ​ധ​യു​ള്ള ഭാ​ഗം കൃ​ത്യ​മാ​യി കാ​ണും​വി​ധം കാ​മ​റ​യ്ക്കു നേ​രെ കു​ട്ടി​യെ പി​ടി​ച്ച മാ​ര്‍​ക്കി​ന്റെ ക​യ്യും ചി​ത്ര​ത്തി​ലു​ണ്ടാ​യി​രു​ന്നു.

അ​യ​ച്ചു​കൊ​ടു​ത്ത ചി​ത്രം പ​രി​ശോ​ധി​ച്ച് ഡോ​ക്ട​ര്‍ മ​രു​ന്നു​ക​ള്‍ കു​റി​ച്ചു​ന​ല്‍​കു​ക​യും ചെ​യ്തു. എ​ന്നാ​ല്‍ ഈ ​ഒ​രു പ്ര​വൃ​ത്തി ഗൂ​ഗി​ളി​ന് പി​ടി​ച്ചി​ല്ല. വ​ല്ലാ​ത്തൊ​രു പ​ണി​യാ​ണ് ഗൂ​ഗി​ള്‍ മാ​ര്‍​ക്കി​നും ഭാ​ര്യ​യ്ക്കും കൊ​ടു​ത്ത​ത്.

ക​ഴി​ഞ്ഞ ഒ​രു ദ​ശാ​ബ്ദ​ക്കാ​ല​മാ​യി ഫോ​ണി​ലും ഗൂ​ഗി​ള്‍ അ​ക്കൗ​ണ്ടി​ലു​മാ​യി ശേ​ഖ​രി​ച്ചു​വെ​ച്ച കോ​ണ്‍​ടാ​ക്റ്റു​ക​ള്‍, ഇ​മെ​യി​ലു​ക​ള്‍, ചി​ത്ര​ങ്ങ​ള്‍ എ​ന്നി​വ​യെ​ല്ലാം മാ​ര്‍​ക്കി​ന് ല​ഭ്യ​മ​ല്ലാ​താ​യി. പോ​ലീ​സ് അ​ന്വേ​ഷ​ണം നേ​രി​ട്ടു. സ​മൂ​ഹ​ത്തി​ല്‍ അ​പ​മാ​നി​ത​നാ​യി.

മാ​ര്‍​ക്ക് പ​ക​ര്‍​ത്തി​യ ചി​ത്രം കു​ട്ടി​ക​ളോ​ടു​ള്ള ലൈം​ഗി​ക ചൂ​ഷ​ണ​ത്തി​ന് തെ​ളി​വാ​യി ഗൂ​ഗി​ളി​ന്റെ അ​ല്‍​ഗൊ​രി​തം തി​രി​ച്ച​റി​ഞ്ഞ​താ​ണ് ഈ ​പ്ര​ശ്ന​ത്തി​നെ​ല്ലാം ഇ​ട​യാ​യ​ത്.

ചൈ​ല്‍​ഡ് പോ​ണ്‍ ഉ​ള്ള​ട​ക്ക​ങ്ങ​ളും മ​റ്റ് നി​യ​മ​വി​രു​ദ്ധ ഉ​ള്ള​ട​ക്ക​ങ്ങ​ളും ത​ങ്ങ​ളു​ടെ പ്ലാ​റ്റ്ഫോ​മു​ക​ളി​ല്‍ ശേ​ഖ​രി​ക്ക​പ്പെ​ടാ​തി​രി​ക്കാ​നും കൈ​മാ​റ്റം ചെ​യ്യ​പ്പെ​ടാ​തി​രി​ക്കാ​നും ക​മ്പ​നി​ക​ള്‍ നി​ര​ന്ത​ര​മെ​ന്നോ​ണം ഡാ​റ്റ പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്.

ആ​ര്‍​ട്ടി​ഫി​ഷ്യ​ല്‍ ഇ​ന്റ​ലി​ജ​ന്‍​സി​ന്റെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് ഇ​തി​ല്‍ പ​രി​ശോ​ധ​ന​ക​ള്‍ ന​ട​ക്കു​ന്ന​ത്. ഗൂ​ഗി​ളി​നെ കാ​ര്യ​മാ​യി ആ​ശ്ര​യി​ച്ചി​രു​ന്ന മാ​ര്‍​ക്ക്, ത​ന്റെ ഫോ​ണ്‍ ഗൂ​ഗി​ള്‍ അ​ക്കൗ​ണ്ടു​മാ​യി ബ​ന്ധി​പ്പി​ച്ചി​രു​ന്നു.

ഗൂ​ഗി​ള്‍ ക​ല​ണ്ട​ര്‍, ഫോ​ട്ടോ​സ് എ​ന്നി​വ​യി​ലേ​ക്കെ​ല്ലാം ഫോ​ണി​ലെ ഉ​ള്ള​ട​ക്ക​ങ്ങ​ള്‍ കൃ​ത്യ​മാ​യ ഇ​ട​വേ​ള​ക​ളി​ല്‍ ബാ​ക്ക് അ​പ്പ് ചെ​യ്യ​പ്പെ​ട്ടു.

കു​ഞ്ഞി​ന്റെ ചി​ത്രം പ​ക​ര്‍​ത്തി ര​ണ്ട് ദി​വ​സ​ങ്ങ​ള്‍​ക്ക് ശേ​ഷ​മാ​ണ് ഗൂ​ഗി​ളി​ന്റെ സേ​വ​ന വ്യ​വ​സ്ഥ​ക​ള്‍ ലം​ഘി​ക്കു​ന്ന കു​റ്റ​ക​ര​മാ​യ ഉ​ള്ള​ട​ത്തെ തു​ട​ര്‍​ന്ന് ത​ന്റെ അ​ക്കൗ​ണ്ട് ബ്ലോ​ക്ക് ചെ​യ്ത​താ​യ അ​റി​യി​പ്പ് മാ​ര്‍​ക്കി​ന് ല​ഭി​ച്ച​ത്.

ആ​ശ​യ​ക്കു​ഴ​പ്പ​ത്തി​ലാ​യ മാ​ര്‍​ക്കി​ന് പി​ന്നീ​ട് കാ​ര്യം പി​ടി​കി​ട്ടി. ഡോ​ക്ട​റെ കാ​ണി​ക്കാ​ന്‍ എ​ടു​ത്ത കു​ഞ്ഞി​ന്റെ ചി​ത്രം ചൈ​ല്‍​ഡ് പോ​ണ്‍ ആ​യി ഗൂ​ഗി​ള്‍ ക​രു​തി​യി​ട്ടു​ണ്ടാ​വാം.

പി​ന്നീ​ട് യാ​ഥാ​ര്‍​ത്ഥ്യം അ​റി​യി​ച്ച് ഗൂ​ഗി​ളി​ന് സ​ന്ദേ​ശം അ​യ​ച്ചെ​ങ്കി​ലും അ​ക്കൗ​ണ്ട് പു​ന​സ്ഥാ​പി​ക്കാ​നാ​വി​ല്ലെ​ന്ന് ഗൂ​ഗി​ള്‍ അ​റി​യി​ച്ചു.

അ​ക്കൗ​ണ്ട് ബ്ലോ​ക്ക് ചെ​യ്ത​തി​ന് പു​റ​മെ ഗൂ​ഗി​ളി​ന്റെ റി​വ്യൂ ടീം ​മാ​ര്‍​ക്ക് പ​ക​ര്‍​ത്തി​യ ദൃ​ശ്യ​ങ്ങ​ള്‍ സാ​ന്‍​ഫ്രാ​ന്‍​സി​സ്‌​കോ പോ​ലീ​സി​നും കൈ​മാ​റി​യി​രു​ന്നു. അ​വ​ര്‍ അ​ന്വേ​ഷ​ണം തു​ട​ങ്ങു​ക​യും ചെ​യ്തു.

സ​മാ​ന​മാ​യ അ​നു​ഭ​വം മ​റ്റ് പ​ല​ര്‍​ക്കും ഉ​ണ്ടാ​യി​ട്ടു​ണ്ടെ​ന്ന് ന്യൂ​യോ​ര്‍​ക്ക് ടൈം​സ് റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്നു. ഫോ​ണി​ലെ ഉ​ള്ള​ട​ക്കം ഗൂ​ഗി​ള്‍ ഫോ​ട്ടോ​സി​ലേ​ക്ക് ബാ​ക്ക് അ​പ്പ് ചെ​യ്യ​പ്പെ​ട്ട​തോ​ടെ​യാ​ണ് അ​ത് ഗൂ​ഗി​ളി​ന്റെ പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​യ​ത്.

എ​ല്ലാ ചി​ത്ര​ങ്ങ​ളും കു​ട്ടി​ക​ളെ ചൂ​ഷ​ണം ചെ​യ്യു​ന്ന​താ​ണെ​ന്നും പോ​ണോ​ഗ്ര​ഫി​യാ​ണെ​ന്നും പ​റ​യാ​നാ​വി​ല്ല. അ​ത്ത​രം ചി​ല സാ​ഹ​ച​ര്യ​ങ്ങ​ള്‍ ഗൂ​ഗി​ളി​ന്റെ അ​ല്‍​ഗൊ​രി​തം പ​രി​ശീ​ലി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും മാ​ര്‍​ക്ക് പ​ക​ര്‍​ത്തി​യ ചി​ത്ര​ത്തി​ന്റെ പ്ര​ത്യേ​ക​ത​കൊ​ണ്ടു മാ​ത്ര​മാ​ണ് ഗൂ​ഗി​ള്‍ അ​ത് നി​യ​മ​വി​രു​ദ്ധ​മാ​ണെ​ന്ന് ക​ണ്ടെ​ത്തി​യ​ത്.

അ​തേ​സ​മ​യം, അ​ന്വേ​ഷ​ണ​ത്തി​ല്‍ മാ​ര്‍​ക്ക് നി​ര​പ​രാ​ധി​യാ​ണെ​ന്ന് തെ​ളി​ഞ്ഞാ​ലും ഗൂ​ഗി​ള്‍ അ​ക്കൗ​ണ്ട് തി​രി​കെ ന​ല്‍​കാ​ന്‍ സാ​ധ്യ​ത​യി​ല്ല.

എ​ന്നാ​ല്‍ ന​ഷ്ട​പ്പെ​ട്ട ത​ന്റെ അ​ക്കൗ​ണ്ടി​ലെ ഡാ​റ്റ തി​രി​കെ ല​ഭി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് മാ​ര്‍​ക്ക്. പോ​ലീ​സി​ന്റെ പ​ക്ക​ല്‍ അ​ന്വേ​ഷ​ണ​ത്തി​ന്റെ ഭാ​ഗ​മാ​യി ല​ഭി​ച്ച ത​ന്റെ ഗൂ​ഗി​ള്‍ അ​ക്കൗ​ണ്ട് ഡാ​റ്റ​യു​ടെ പ​ക​ര്‍​പ്പ് ല​ഭി​ക്കു​ന്ന​തി​നു​ള്ള ശ്ര​മ​വും അ​ദ്ദേ​ഹം ന​ട​ത്തു​ന്നു​ണ്ട്.

Related posts

Leave a Comment