ഇന്ത്യൻ ഭക്ഷണങ്ങൾക്ക് ഇന്ന് പ്രചാരം കൂടുതലാണ്. മിക്ക ആളുകളും ഇന്ത്യൻ ഭക്ഷണങ്ങളുടെ ആരാധകരാണ്. ഇപ്പോഴിതാ ഒരു ഇന്ത്യൻ ഭക്ഷണം കിട്ടുന്ന കടയുടെ വാർത്തയാണ് വെെറലാകുന്നത്.
അതിലെന്താ ഇത്ര പ്രചരിക്കാനുള്ള വാർത്ത എന്ന് ആലോചിക്കുന്നുണ്ടോ? എന്നാൽ കേട്ടോളു ഈ ഇന്ത്യൻ ഭക്ഷണം കിട്ടുന്ന കടയുള്ളത് ഇന്ത്യയിലല്ല, പിന്നെയോ… ജപ്പാനിലാണ് ഈ റെസ്റ്റോറന്റുള്ളത്.
‘ടഡ്ക’ എന്നാണ് റെസ്റ്റോറന്റിന്റെ പേര്. ‘ടഡ്ക’ നേക്കി നടത്തുന്നതും അവിടെ ഭക്ഷണം പാകം ചെയ്യുന്നതുമെല്ലാം ജപ്പാൻകാരാണ്.
ഗോവ മുഖ്യമന്ത്രിയുടെ മുൻ പോളിസി അഡ്വൈസറായിരുന്ന പ്രസന്ന കാര്‍ത്തിക് ആണ് സോഷ്യല്‍ മീഡിയയിലൂടെ റെസ്റ്റോറന്റിന്റെ ചിത്രങ്ങളും അവിടെ വിളമ്പുന്ന വിഭവങ്ങളും പങ്കുവച്ചത്.
ജപ്പാനിലെ ക്യോട്ടോയിലുള്ള ടഡ്ക എന്ന ഈ കിക്ക്-ആസ് സൗത്ത് ഇന്ത്യൻ റെസ്റ്റോറന്റ് ഞാൻ സന്ദർശിച്ചു.
ജാപ്പനീസ് ജനതയുടെ ഉടമസ്ഥതയിലുള്ളതാണ് തഡ്ക. അവർ 6 മാസത്തിലൊരിക്കൽ ചെന്നൈ സന്ദർശിക്കുകയും പുതിയ വിഭവങ്ങൾ പഠിക്കുകയും അത് പരിശീലിക്കുകയും അവരുടെ മെനുവിൽ ചേർക്കുകയും ചെയ്യുന്നു. എന്ന കുറിപ്പോടെയാണ് പ്രസന്ന കാര്‍ത്തിക് റസ്റ്റോറന്റിന്റെ ചിത്രം പങ്കുവെച്ചത്.
റെസ്റ്റോറന്റ് നടത്തുന്ന ജപ്പാൻകാര്‍ സന്ദർശനത്തിനായി ചെന്നൈയില്‍ എത്തും. അങ്ങനെ എത്തുന്ന സമയത്താണ് ഇവിടുത്തെ വിവിധ വിഭവങ്ങളെ കുറിച്ച് പഠിക്കുന്നത്.
പാചക രീതിയും ഭക്ഷണത്തെ കുറിച്ചുമെല്ലാം മനസിലാക്കിയ ശേഷംജപ്പാനിൽ പോയി ഇത് പരീക്ഷിച്ചു നേക്കും. അങ്ങനെയാണ് ഇന്ത്യൻ വിഭവങ്ങൾ ജപ്പാനിൽ വിളമ്പുന്നത്. പോസ്റ്റ് കാണാൻ ഇവിടെ ക്ലിക് ചെയ്യുക.