ബിന്ദ്: മധ്യപ്രദേശിലെ ബിന്ദിൽ പൊതുശ്മശാനം ഉപയോഗിക്കാൻ അനുവദിക്കാതിരുന്നതിനെ തുടർന്ന് ദളിത് വിഭാഗത്തിൽപ്പെട്ട ആളുടെ മൃതദേഹം വീടിനു സമീപത്ത് സംസ്കരിച്ചു. ബിന്ദിലെ ലോഹ്രികപുര സ്വദേശി കപ്താന് വാൽമികിയുടെ മൃതദേഹമാണ് പുരയിടത്തിൽ സംസ്കരിക്കേണ്ടിവന്നത്.
ഗ്രാമത്തിലെ സവർണ വിഭാഗമാണ് വാൽമികിയുടെ മൃതദേഹം പൊതുശ്മശാനത്തിൽ അടക്കാൻ അനുവദിക്കാതിരുന്നത്. പൊതുശ്മശാനത്തിൽ സംസ്കാര ചടങ്ങുകൾ നടക്കുന്നതിനിടെ ഒരു സംഘം ആളുകളെത്തി തടസപ്പെടുത്തുകയായിരുന്നു. സംഭവത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ എസ്ഡിഎമ്മിനോട് കളക്ടർ ആവശ്യപ്പെട്ടിട്ടുണ്ട്.