അടച്ചിടലിൽ  ദിവസവേതനക്കാരുടെ ജീവിതം വഴിമുട്ടി; നിത്യചിലവിനും കു​ട്ടി​കൾക്ക് പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ള്‍ വാ​ങ്ങാ​ന്‍ പോ​ലും  കഴിയുന്നില്ലെന്ന് വീട്ടമ്മമാർ


ക​ടു​ത്തു​രു​ത്തി: അ​ട​ച്ചി​ട​ലി​നെ തു​ട​ര്‍​ന്ന് സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​രു​ടെ ജീ​വി​തം വഴിമുട്ടി. ദി​വ​സ​വേ​ത​ന​ത്തി​ന് ജോ​ലി ചെ​യ്തു ജീ​വി​ക്കു​ന്ന ഇ​വ​രി​ല്‍ പ​ല​രും എ​ന്തു ചെ​യ്യു​മെ​ന്ന​റി​യാ​തെ പ്ര​തി​സ​ന്ധി​യി​ലാ​ണ്.

ക​ച്ച​വ​ട​സ്ഥാ​പ​ന​ങ്ങ​ളി​ലും വി​വി​ധ സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളി​ലു​മാ​യി നൂ​റു​ക​ണ​ക്കി​ന് ജീ​വ​ന​ക്കാ​രാ​ണ് വ​രു​മാ​നം നി​ല​ച്ചു ജീ​വി​തം വ​ഴി​മു​ട്ടി​യ അ​വ​സ്ഥ​യി​ലു​ള്ള​ത്.

ക​ടം വീ​ട്ടും മു​മ്പ്
ക​ഴി​ഞ്ഞ വ​ര്‍​ഷ​ത്തെ ലോ​ക്ഡൗ​ണി​ല്‍ ജോ​ലി ഇ​ല്ലാ​തെ വ​രു​മാ​നം നി​ല​ച്ച​തി​നെ തു​ട​ര്‍​ന്ന് കു​ടും​ബ​ത്തി​ന്‍റെ നി​ത്യ​ച്ചെ​ല​വി​ന് വാ​ങ്ങി​യ ക​ടം വീ​ട്ടി തീ​ര്‍​ക്കു​ന്ന​തി​ന് മു​മ്പാ​ണ് അ​ടു​ത്ത അ​ട​ച്ചി​ട​ല്‍ എ​ത്തി​യ​ത്.

അ​തോ​ടെ മു​ന്നോ​ട്ട് ഒ​രു അ​ടി പോ​ലും നീ​ങ്ങാ​ന്‍ പ​റ്റാ​ത്ത അ​വ​സ്ഥ​യി​ലാ​ണ് മി​ക്ക​യാ​ളു​ക​ളും. തു​റ​ന്ന് പ്ര​വ​ര്‍​ത്തി​ക്കു​ന്ന​തി​ന് വി​ല​ക്ക് നേ​രി​ടു​ന്ന സ്ഥാ​പ​ന​ങ്ങ​ളി​ല്‍ ജോ​ലി ചെ​യ്യു​ന്ന തൊ​ഴി​ലാ​ളി​ക​ള്‍ ഒ​ട്ട​ന​വ​ധി​യാ​ണ്.

ഒ​ന്നു​മി​ല്ലാ​തെ ചെ​റു​കി​ട​ക്കാ​ര്‍
വ​ന്‍​കി​ട സ്ഥാ​പ​ന​ങ്ങ​ള്‍ താ​ത്കാ​ലി​ക ആ​ശ്വാ​സ​മാ​യി ചെ​റി​യ തു​ക​ക​ള്‍ വി​ത​ര​ണം ചെ​യ്യു​ന്നു​ണ്ട്. എ​ന്നാ​ല്‍ ചെ​റു​കി​ട മേ​ഖ​ല​യി​ല്‍ തൊ​ഴി​ലെ​ടു​ക്കു​ന്ന​വ​ര്‍​ക്ക് അ​തു​മി​ല്ല.

വീ​ടി​ന്‍റെ​യും വാ​ഹ​ന​ത്തി​ന്‍റെയും മാ​സത്ത​വ​ണ​ക​ള്‍ അ​ട​യ്ക്കാ​നും ജീ​വി​ത​ച്ചെ​ല​വി​നും ഇ​ത്ത​രം ജോ​ലി​യി​ല്‍​നി​ന്നു​ള്ള വ​രു​മാ​ന​മാ​ണ് മി​ക്ക​വ​രു​ടെ​യും ആ​ശ്ര​യം.

സാ​മ്പ​ത്തി​ക​മാ​യി എ​ല്ലാ മേ​ഖ​ല​യി​ലും ഇ​ടി​വ് വ​ന്ന​തോ​ടെ ക​ടം ചോ​ദി​ച്ചാ​ല്‍ പോ​ലും ല​ഭി​ക്കാ​ത്ത അ​വ​സ്ഥ​യു​മാ​ണ്.

കു​ട്ടി​ക​ളു​ടെ പ​ഠ​നാ​വ​ശ്യ​വും മു​ട​ങ്ങു​ന്നു
സ്വ​കാ​ര്യ പ​ണ​മി​ട​പാ​ട് സ്ഥാ​പ​ന​ങ്ങ​ളി​ലു​ള്‍​പ്പെ​ടെ ക​മ്മീഷ​ന്‍ വ്യ​വ​സ്ഥ​യി​ല്‍ ജോ​ലി ചെ​യ്യു​ന്ന​വ​രു​ടെ വ​രു​മാ​ന​വും നി​ല​ച്ചു. ചി​ട്ടി പി​രി​വ് ന​ട​ത്തി​യും ത​വ​ണ വ്യ​വ​സ്ഥ​യി​ല്‍ സാ​ധ​ന​ങ്ങ​ള്‍ എ​ത്തി​ച്ചു ന​ല്‍​കി​യും ജീ​വി​ക്കു​ന്ന​വ​ര്‍ അ​ത്ത​രം പ്ര​വ​ര്‍​ത്ത​ന​മെ​ല്ലാം നി​ല​ച്ച​തോ​ടെ ദു​രി​ത​ത്തി​ലാ​ണ്.

ക്ലാ​സു​ക​ള്‍ ഓ​ണ്‍​ലൈ​നി​ലാ​ണെ​ങ്കി​ലും കു​ട്ടി​ക​ള്‍​ക്ക് ആ​വ​ശ്യ​മാ​യ പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ള്‍ വാ​ങ്ങാ​ന്‍ പോ​ലും പ​ണം ക​ണ്ടെ​ത്താ​ന്‍ ക​ഴി​യാ​ത്ത അ​വ​സ്ഥ​യി​ലാ​ണ് പ​ല​രും.

ഉ​ട​മ​ക​ളും ദു​രി​ത​ത്തി​ല്‍
ലോ​ക്ഡൗ​ണു​ക​ളെ തു​ട​ര്‍​ന്ന് മി​ക്ക സ്ഥാ​പ​ന​ങ്ങ​ളും ന​ഷ്ട​ത്തി​ലാ​യി. ഇ​തോ​ടെ തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് താ​ത്കാ​ലി​ക ആ​ശ്വാ​സ​ത്തി​ന് സ​ഹാ​യം പോ​ലും ന​ല്‍​കാ​ന്‍ ക​ഴി​യാ​തെ നി​സ​ഹാ​യ അ​വ​സ്ഥ​യി​ലാ​ണി​വ​ര്‍.

വി​വി​ധ വാ​യ്പ​ക​ള്‍ മാ​സത്ത​വ​ണ മു​ട​ങ്ങി വ​ന്‍ ബാ​ധ്യ​ത​യാ​കു​ക​യും ചെ​യ്തു. ഇ​തി​നി​ടെ ക​ടു​ത്ത നി​യ​ന്ത്ര​ണ​ങ്ങ​ളോ​ടെ ചി​ല സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് തു​റ​ക്കാ​ന്‍ അ​നു​മ​തി ല​ഭി​ച്ചി​രു​ന്നെ​ങ്കി​ലും ജീ​വ​ന​ക്കാ​രെ പ​രി​മി​ത​പ്പെ​ടു​ത്ത​ണ​മെ​ന്ന് നി​ബ​ന്ധ​ന​യു​ള്ള​തി​നാ​ല്‍ ചു​രു​ക്കം ദി​വ​സ​ങ്ങ​ളി​ല്‍ മാ​ത്ര​മാ​ണ് തൊ​ഴി​ല്‍ ല​ഭി​ച്ച​ത്.

Related posts

Leave a Comment