സോഷ്യൽ മീഡിയയിലെ ഇപ്പോഴത്തെ മിന്നും താരം ഡൽഗോണ കോഫിയാണ്. ഫേസ്ബുക്ക്, ട്വിറ്റർ, ഇൻസ്റ്റഗ്രാം എവിടെ നോക്കിയാലും ഡൽഗോണ കോഫിയുടെ വിശേഷങ്ങൾ തന്നെ.
സൗത്ത് കൊറിയൻ സ്പെഷലായ ഡൽഗോണ വീട്ടിൽ പരീക്ഷിച്ച് വിജയിച്ച സന്തോഷം ആരാധകരുമായി പങ്കിടുകയാണ് നവ്യ നായർ. കാഴ്ചയിലും നല്ല ഭംഗിയുണ്ട ് നവ്യ തയാറാക്കിയ ഡൽഗോണ കോഫിക്ക്.
വീട്ടിൽ വളരെ എളുപ്പത്തിൽ ഉണ്ട ാക്കാവുന്ന ഡൽഗോണയ്ക്ക് ഏറെ ആരാധകരാണ് ഉള്ളത്. കോഫി പൗഡർ, പഞ്ചസാര, പാൽ, ഐസ് ക്യൂബ്സ് എന്നിവ ചേർത്താണ് ഡൽഗോണ കോഫി തയാറാക്കുന്നത്.
കോഫി പൗഡർ, രണ്ട ് ടേബിൾ സ്പൂണ് പഞ്ചസാര, 2 ടേബിൾ സ്പൂണ് ചൂട് വെള്ളം എന്നിവ നല്ലതുപോലെ മിക്സ് ചെയ്ത ശേഷം ഇലക്ട്രിക് ബീറ്റർ ഉപയോഗിച്ച് മൂന്നു നാല് വട്ടം ബീറ്റ് ചെയ്യുക.
ഒരു ഗ്ലാസ്സിൽ ഐസ്്ക്യൂബ് ഇട്ടശേഷം മുക്കാൽ ഭാഗം തണുത്ത പാൽ ഒഴിക്കാം. മുകളിലായി ഉണ്ട ാക്കിയ കോഫി ക്രീം വയ്ക്കുകയാണ് ചെയ്യുന്നത്. തന്റേതായ ചില ടിപ്സ് കൂടെ പോസ്റ്റിനൊപ്പം നവ്യ പങ്കുവയ്ക്കുന്നുണ്ട ്.