ചി​ര​ട്ട​യി​ൽ വി​രി​യു​ന്നു ഡാ​ലി​ന്‍റെ വി​സ്മ​യ​ങ്ങ​ൾ; മൂ​ന്നു വ​ർ​ഷം, നൂ​റോ​ളം ശി​ൽ​പ്പ​ങ്ങ​ൾ; ശി​ൽ​പ നി​ർ​മാ​ണം  മാ​ന​സി​ക സം​തൃ​പ്തി​ക്കു വേ​ണ്ടി​


തൊ​ടു​പു​ഴ: ക​രി​മ​ണ്ണൂ​ർ കു​റു​ന്പാ​ല​മ​റ്റം ഉ​പ്പ​ൻ​മാ​ക്ക​ൽ വീ​ടി​ന്‍റെ സ്വീ​ക​ര​ണ മു​റി​യി​ലേ​യ്ക്ക് ക​ട​ന്നു വ​രു​ന്ന​വ​ർ​ക്ക് ശി​ൽ​പ്പ ചാ​തു​ര്യ​ത്തി​ന്‍റെ വി​സ്മ​യ​ക്കാ​ഴ്ച​ക​ൾ സ​മ്മാ​നി​ക്കു​ക​യാ​ണ് ഗൃ​ഹ​നാ​ഥ​നാ​യ ഡാ​ലി​ൻ കു​ര്യാ​ക്കോ​സ്. സാ​ധാ​ര​ണ ക​ർ​ഷ​കക്കു​ടും​ബ​ത്തി​ൽ ജ​നി​ച്ച ഡാ​ലി​ന്‍റെ കൈ​ക​ളി​ൽ വി​രി​ഞ്ഞ വി​വി​ധ ക​ര​കൗ​ശ​ല രൂ​പ​ങ്ങ​ളാ​ണ് ഈ ​സ്വീ​ക​ര​ണ മു​റി​യെ വ്യ​ത്യ​സ്ത​മാ​ക്കു​ന്ന​ത്. പാ​ഴാ​ക്കി​ക്ക​ള​യു​ന്ന ചി​ര​ട്ട​യി​ലും മ​ര​ത്തി​ന്‍റെ വേ​രു​ക​ളി​ലു​മാ​ണ് ഈ ​മ​നോ​ഹ​ര ശി​ൽ​പ്പ​ങ്ങ​ൾ ഡാ​ലി​ൻ മെ​ന​ഞ്ഞി​രി​ക്കു​ന്ന​ത്.

വ​ർ​ഷ​ങ്ങ​ൾ നീ​ണ്ട പ​രി​ശീ​ല​ന​മോ പ​രി​ശ്ര​മ​മോ ഒ​ന്നും ഡാ​ലി​ന്‍റെ ഈ ​ശി​ൽ​പ്പചാ​തു​രി​ക്കു വേ​ണ്ടി വ​ന്നി​ല്ലാ​യെ​ന്ന​താ​ണ് ഏ​റെ കൗ​തു​ക​ക​രം. വ​ർ​ഷ​ങ്ങ​ൾ​ക്കു മു​ന്പ് പ​ത്താം ക്ലാ​സ് പ​ഠ​നം ക​ഴി​ഞ്ഞി​രി​ക്കു​ന്ന സ​മ​യം വീ​ടി​നു സ​മീ​പം പു​ര​യി​ട​ത്തി​ൽനി​ന്നു മു​റി​ച്ചുമാ​റ്റി​യ കൂ​റ്റ​ൻ ക​രി​മ​രു​തി​ന്‍റെ കു​റ്റി ക​ണ്ട​പ്പോ​ൾ കൗ​തു​കം തോ​ന്നി.

വേ​രു​ക​ൾ പൊ​ട്ടി​പ്പോ​കാ​തെ ഏ​റെ നാ​ള​ത്തെ പ​രി​ശ്ര​മ​ത്തി​നൊ​ടു​വി​ൽ കു​റ്റി പു​റ​ത്തെ​ടു​ത്തു. പി​ന്നീ​ട് ഇ​തു ചെ​ത്തിമി​നു​ക്കി പോ​ളീ​ഷ് ചെ​യ്തെ​ടു​ത്ത​തോ​ടെ മ​നോ​ഹ​ര​മാ​യ ടീ​പ്പോ​യ് റെ​ഡി​യാ​യി. വീ​ടി​ന്‍റെ സ്വീ​ക​ര​ണ മു​റി​യി​ലെ മു​ഖ്യ ആ​ക​ർ​ഷ​ണ​വും കൂ​റ്റ​ൻ മ​ര​ക്കു​റ്റി​യി​ൽ തീ​ർ​ത്ത ടീ​പ്പോ​യ് ത​ന്നെ​യാ​ണ്.

മൂ​ന്നു വ​ർ​ഷം, നൂ​റോ​ളം ശി​ൽ​പ്പ​ങ്ങ​ൾ
പി​ന്നീ​ട് കൃ​ഷി​യും റ​ബ​ർ വ്യാ​പാ​ര​വു​മാ​യി ക​ഴി​യു​ന്ന​തി​നി​ടെ ഇ​ത്ത​രം കാ​ര്യ​ങ്ങ​ൾ​ക്കൊ​ന്നും സ​മ​യം ല​ഭി​ച്ചി​ല്ല. കോ​വി​ഡ് കാ​ല​മാ​യ​തോ​ടെ ക​രി​മ​ണ്ണൂ​രി​ലു​ണ്ടാ​യി​രു​ന്ന റ​ബ​ർ ക​ട നി​ർ​ത്തി. പി​ന്നീ​ട് കൃ​ഷി​യി​ലേ​യ്ക്ക് പൂ​ർ​ണ തോ​തി​ൽ ശ്ര​ദ്ധി​ച്ചെ​ങ്കി​ലും ഇ​തി​ന്‍റെ ഇ​ട​വേ​ള​ക​ളി​ലാ​ണ് ശി​ൽ​പ്പനി​ർ​മാ​ണ​ത്തി​ലേക്ക് കൈ ​വ​ച്ച​ത്.

വീ​ട്ടി​ൽ ഉ​പ​യോ​ഗ​ത്തി​നെ​ടു​ത്ത തേ​ങ്ങ​യി​ൽനി​ന്നു പു​റ​ന്ത​ള്ളു​ന്ന ഒ​രു ചി​ര​ട്ട പോ​ലും പി​ന്നീ​ട് പാ​ഴാ​യി​പ്പോ​യി​ല്ല. ഓ​രോ​ന്നി​ന്‍റെ​യും ഘ​ട​ന​യ്ക്ക​നു​സ​രി​ച്ചു​ള്ള ശി​ൽ​പ്പ​ങ്ങ​ൾ ഡാ​ലി​ന്‍റെ ക​ര​ങ്ങ​ളി​ൽ പി​റ​വി​യെ​ടു​ത്തു. സാ​ധാ​ര​ണ ഹാ​ക്സോ ബ്ലേ​ഡും പ​ശ​യും ഉ​പ​യോ​ഗി​ച്ച് മൂ​ന്നു വ​ർ​ഷ​ത്തി​നി​ട​യി​ൽ ഡാ​ലി​ൻ തീ​ർ​ത്ത​ത് ചെ​റു​തും വ​ലു​തു​മാ​യ നൂ​റോ​ളം ശി​ൽ​പ്പ​ങ്ങ​ളാ​ണ്. അ​ല​ങ്കാ​ര​ത്തി​നു മാ​ത്ര​മ​ല്ല പ​ല​തും ഉ​പ​യോ​ഗി​ക്കാ​വു​ന്ന ത​ര​ത്തി​ലാ​ണ് നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്.

താ​ജ്മ​ഹ​ലും ഷോ ​ലൈ​റ്റും
ര​ണ്ടു മാ​സ​മെ​ടു​ത്ത് നി​ർ​മി​ച്ച താ​ജ്മ​ഹ​ൽ ആ​രെ​യും ആ​ക​ർ​ഷി​ക്കു​ന്ന വി​സ്മ​യ​മാ​ണ്. ഏ​റെ സൂ​ക്ഷ്മ​ത​യോ​ടെ​യാ​ണ് ചി​ര​ട്ട​യു​ടെ ആ​യി​ര​ക്ക​ണ​ക്കി​നു ക​ഷ​ണ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് ഇ​ത് നി​ർ​മി​ച്ച​ത്. സ്വീ​ക​ര​ണ മു​റി​ക്കു മു​ക​ളി​ൽ തൂ​ങ്ങി​ക്കി​ട​ക്കു​ന്ന ഷോ ​ലൈ​റ്റാ​ണ് മ​റ്റൊ​രു ആ​ക​ർ​ഷ​ണം. വി​വി​ധ വ​ലു​പ്പ​ത്തി​ലു​ള്ള 21 ഓ​ളം ചി​ര​ട്ട​ക​ൾ ഉ​പ​യോ​ഗി​ച്ചാ​ണ് ഈ ​സീ​ലിം​ഗ് ലൈ​റ്റ് നി​ർ​മി​ച്ച​ത്. സം​ഗീ​തോ​പ​ക​ര​ണ​മാ​യ ഗി​റ്റാ​റും ചി​ര​ട്ട മാ​ത്രം ഉ​പ​യോ​ഗി​ച്ച് നി​ർ​മി​ച്ചു.

വി​വി​ധ ത​ര​ത്തി​ലു​ള്ള ക്ലോ​ക്കു​ക​ൾ, വാ​ച്ച്, രൂ​പ​ക്കൂ​ടു​ക​ൾ, പ​ഴ​യ​കാ​ല ടെ​ല​ഫോ​ണ്‍, പൂ​ച്ചെ​ടി​ക​ൾ, വൈ​ൻ ഗ്ലാ​സു​ക​ൾ, ഫ​ല​ക​ങ്ങ​ൾ, ഫാ​ൻ, റാ​ന്ത​ലു​ക​ൾ, വി​വി​ധ​യി​നം കു​പ്പി​ക​ൾ, പ​ഴ​യ കാ​ല കി​ണ്ടി, മൊ​ന്ത, പ​റ, ഉ​രു​ളി, മ​ത്സ്യം, അ​ര​യ​ന്നം തു​ട​ങ്ങി വി​വി​ധ ത​ര​ത്തി​ലു​ള്ള ശി​ൽ​പ്പ​ങ്ങ​ളാ​ണ് വീ​ടി​ന്‍റെ സ്വീ​ക​ര​ണ മു​റി​യെ അ​ല​ങ്ക​രി​ക്കു​ന്ന​ത്. ടെ​ല​ഫോ​ണും ക്ലോ​ക്കും വാ​ച്ചും ഫാ​നു​മെ​ല്ലാം പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​യാ​ണ്.

സൂ​ക്ഷ്മ​ത​യും ക്ഷ​മ​യും വേ​ണം
ഏ​റെ സൂ​ക്ഷ്മ​ത​യും ക്ഷ​മ​യും വേ​ണ്ട ശി​ൽ​പ്പനി​ർ​മാ​ണം മാ​ന​സി​ക സം​തൃ​പ്തിക്കു വേ​ണ്ടി​യാ​ണ് ചെ​യ്യു​ന്ന​തെ​ന്ന് ഡാ​ലി​ൻ പ​റ​ഞ്ഞു. ചി​ര​ട്ട കൈ​യി​ൽ കി​ട്ടി​യാ​ൽ അ​തി​നു ത​ക്ക​താ​യ രൂ​പം മ​ന​സി​ൽ മെ​ന​യും. പി​ന്നീ​ടാ​ണ് നി​ർ​മാ​ണം. ചി​ല ദി​വ​സ​ങ്ങ​ളി​ൽ മ​ണി​ക്കൂ​റു​ക​ളോ​ളം ഇ​തി​നുവേ​ണ്ടി ചെ​ല​വ​ഴി​ക്കും. നി​ർ​മി​ച്ചി​രി​ക്കു​ന്ന ശി​ൽ​പ്പ​ങ്ങ​ൾ നി​ധി പോ​ലെ​യാ​ണ് ഡാ​ലി​ൻ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന​ത്.

ഇ​വ കാ​ണാ​ൻ അ​വ​സ​ര​മു​ണ്ടെ​ങ്കി​ലും ആ​രും ചോ​ദി​ക്ക​രു​തെ​ന്ന് മാ​ത്ര​മാ​ണ് അ​ഭ്യ​ർ​ഥ​ന. പ​ല​രും വി​ല കൊ​ടു​ത്തു വാ​ങ്ങാ​ൻ ത​യാ​റാ​യി വ​ന്നെ​ങ്കി​ലും എ​ത്ര രൂ​പ കി​ട്ടി​യാ​ലും വി​ൽ​ക്കാ​ൻ ഡാ​ലി​ൻ ത​യാ​റ​ല്ല.പി​താ​വ് കു​ര്യാ​ക്കോ​സ്, മാ​താ​വ് റോ​സ​മ്മ, ഭാ​ര്യ സു​ജ, മ​ക്ക​ളാ​യ മെ​ഡി​ക്ക​ൽ വി​ദ്യാ​ർ​ഥി​നി ഇ​വാ​ന, എ​ൻ​ജ​നി​യ​റിം​ഗ് വി​ദ്യാ​ർ​ഥി ജെ​റി എ​ന്നി​വ​രും ശി​ൽ​പ്പനി​ർ​മാ​ണ​ത്തി​നു പി​ന്തു​ണ ന​ൽ​കു​ന്നു.

  • ടി.​പി.​ സ​ന്തോ​ഷ്കു​മാ​ർ

Related posts

Leave a Comment