ലക്നോ: ഉത്തർപ്രദേശിൽ ദളിത് സ്ത്രീയെ ഒരു സംഘമാളുകൾ മണ്ണെണ്ണ ഒഴിച്ച് കത്തിച്ചു. 20,000 രൂപ വായ്പ തിരിച്ചു നൽകിയില്ലെന്നാരോപിച്ചായിരുന്നു കൊടും ക്രൂരതകാട്ടിയത്. വെള്ളിയാഴ്ച ബലിയയിലെ ജാജ്വലിയിലായിരുന്നു സംഭവം.
രേഷ്മ ദേവിയെന്ന (45) വീട്ടമ്മയെ വീട്ടിൽ ഉറങ്ങിക്കിടക്കുന്പോൾ മണ്ണെണ്ണ ഒഴിച്ച് കത്തിക്കുകയായിരുന്നു. ഗുരുതര പൊള്ളലേറ്റ രേഷ്മ ദേവിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർക്ക് 80 ശതമാനത്തോളം പൊള്ളലേറ്റതായി പോലീസ് അറിയിച്ചു. ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത പോലീസ് രണ്ടു പേരെ അറസ്റ്റ് ചെയ്തു.
സുഡു സിംഗ്, സോനു സിംഗ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പ്രതികളിൽനിന്നും രേഷ്മ 20,000 രൂപ വായ്പ എടുത്തിരുന്നു. ഇതിന്റെ പലിശ നൽകണമെന്നാവശ്യപ്പെട്ടായിരുന്നു അതിക്രമം.