ആലപ്പുഴ: നടുറോഡിൽ ദളിത് യുവതിയെ ആക്രമിച്ച സംഭവത്തിൽ നടപടി എടുക്കാതെ പോലീസ്. തൈക്കാട്ടുശ്ശേരി മണിയാതൃക്കൽ ജംഗ്ഷനിൽ താമസിക്കുന്ന വിദ്യാർഥിനിക്ക് നേരെ ഇന്നലെയാണ് അക്രമണം ഉണ്ടായത്.
സിപിഎം പ്രവർത്തകനായ ഷൈജുവും സഹോദരനും ചേർന്ന് പെൺകുട്ടിയേയും തന്റെ രണ്ട് ഇളയ സഹോദങ്ങളെയും നടുറോഡിലിട്ട് മർദിച്ചെന്ന് കാണിച്ച് 19കാരി ഇന്നലെ രാവിലെ പൂച്ചാക്കൽ സ്റ്റേഷനിൽ പരാതി നൽകിയിരുന്നു.
എന്നാൽ ഇതുവരേയും പ്രതികൾക്കെതിരേ നടപടി എടുക്കാൻ പോലീസ് തയാറായില്ലന്ന് പെൺകുട്ടി ആരോപിച്ചു. മർദനത്തെ തുടർന്ന് പെൺകുട്ടിയെ തുറവൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.