പാലക്കാട്: പാലക്കാട് കോൺഗ്രസിൽ വീണ്ടും പൊട്ടിത്തെറി. സരിന് പിന്നാലെ പാർട്ടി വിട്ടുപോകുന്നവരുടെ എണ്ണം കൂടി. ദളിത് കോൺഗ്രസ് പിരായിരി മണ്ഡലം പ്രസിഡന്റ് കെ.എ.സുരേഷ് പാർട്ടി വിട്ടു. ഷാഫി പറന്പിലിന്റെ ഏകാധിപത്യ നിലപാടിൽ പ്രതിഷേധിച്ചാണ് നടപടി താൻ പാർട്ടി വിടുന്നത്.
ഷാഫിക്കൊപ്പം നിൽക്കുന്നവർക്ക് മാത്രമാണ് പാർട്ടിയിൽ പരിഗണനയുള്ളതെന്ന് അദ്ദേഹം കടുത്ത ഭാഷയിൽ വിമർശിച്ചു. താൻ സിപിഎമ്മിൽ ചേർന്നെന്നും ഉപതെരഞ്ഞെടുപ്പിൽ പാലക്കാട്ടെ ഇടത് സ്ഥാനാർഥി പി. സരിന് വേണ്ടി പ്രവർത്തിക്കുന്നുമെന്നും സുരേഷ് പ്രതികരിച്ചു.
അതേസമയം പിരായിരി കോൺഗ്രസ് മണ്ഡലം സെക്രട്ടറി ജി .ശശിയും ഭാര്യ സിതാരയും പി. സരിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. പിരായിരി പഞ്ചായത്ത് അംഗമാണ് സിതാര. ഷാഫി പറമ്പിൽ വാക്ക് പാലിക്കാത്തതുകൊണ്ടാണ് സരിന് പിന്തുണ പ്രഖ്യാപിക്കുന്നതെന്ന് സിതാര പ്രതികരിച്ചിരുന്നു.