തുറവൂർ: പ്രായപൂർത്തിയാകാത്ത ദളിത് പെണ്‍കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവം ഒതുക്കാൻ ശ്രമമെന്ന് ആക്ഷേപം. കഴിഞ്ഞ ദിവസം പട്ടാപ്പകലാണ് കുത്തിയതോട് സ്വദേശിയായ യുവാവ് പ്രായപൂർത്തിയാകാത്ത ദളിത് പെണ്‍കുട്ടിയെ അപമാനിക്കാൻ ശ്രമിച്ചത്.
ഇത് സംബന്ധിച്ച് പെണ്‍കുട്ടിയുടെ വീട്ടുകാർ കുത്തിയതോട് പോലീസിൽ പരാതി നൽകിയെങ്കിലും ഭരണകക്ഷിയിലെ പ്രമുഖ പാർട്ടിയുടെ നേതാക്കൾ ഇടപെട്ട് കേസ് ഒത്തുതീർപ്പാക്കാനുള്ള നീക്കമാണ് ഇപ്പോൾ നടക്കുന്നത്. ദളിത് വിഭാഗങ്ങൾക്കെതിരേയുള്ള ആക്രമണം സംബന്ധിച്ച പരാതികൾ ഡിവൈഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥരാണ് അന്വേഷിക്കേണ്ടത്.
എന്നാൽ ഈ സംഭവത്തിൽ കുത്തിയതോട് പോലീസ് സംഭവം ഒരുക്കി തീർക്കുവാൻ ശ്രമിക്കുകയാണെന്ന് ആരോപണം ഉയരുന്നു.