ചാലക്കുടി: പ്രകൃതിയെയും പരിസ്ഥിതിയെയും നശിപ്പിക്കുന്ന അതിരപ്പിള്ളി പദ്ധതിയുടെ വിഷയത്തിൽ ചാലക്കുടി എംഎൽഎ ബി.ഡി. ദേവസി ജനങ്ങൾക്കൊപ്പമാണോ, ഡാം നിർമിക്കുന്ന കരാറുകാർക്കൊപ്പമാണോയെന്ന് വ്യക്തമാക്കണമെന്ന് പ്രസിദ്ധ പരിസ്ഥിതി പ്രവർത്തകനായ പ്രഫ. നീലകണ്ഠൻ ആവശ്യപ്പെട്ടു.
അതിരപ്പിള്ളി പദ്ധതിയുടെ ആഭിമുഖ്യത്തിൽ ബി.ഡി. ദേവസി എംഎൽഎ നയം വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ എംഎൽഎ ഓഫീസിലേക്കു നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം
. സൗത്ത് ജംഗ്ഷനിൽ നിന്നുമാരംഭിച്ച മാർച്ച് ട്രങ്ക് റോഡ് ജംഗ്ഷനിൽവച്ചു പോലീസ് തടഞ്ഞു. തുടർന്നു യൂത്ത് കോൺഗ്രസ് പ്രവർത്തകർ റോഡിൽ കുത്തിയിരുന്നു ധർണ നടത്തി. മണ്ഡലം പ്രസിഡന്റ് അനിൽ പരിയാരം അധ്യക്ഷത വഹിച്ചു.
യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ഒ.ജെ. ജെനീഷ് യൂത്ത് കോൺഗ്രസ് ദേശീയ കോ-ഓർഡിനേറ്റർ ഷോൺ പല്ലിശേരി, ഡിസിസി സെക്രട്ടറി കെ.ജെയിംസ് പോൾ, ആൽബിൻ തുടങ്ങിയവർ സംസാരിച്ചു.