വിനോദ സഞ്ചാരികളുടെ ശ്രദ്ധയ്ക്ക്! ഇടുക്കിയിലേക്ക് പോകേണ്ട; ഡാമുകളിലേക്ക് പ്രവേശനമില്ല; ഡാം കാണാന്‍ എത്തുന്നവരെ വഴിയില്‍ വച്ച് തടയാന്‍ പോലീസ്

ടി.​പി.​സ​ന്തോ​ഷ്‌​കു​മാ​ര്‍

തൊ​ടു​പു​ഴ: ഇ​ടു​ക്കി അ​ണ​ക്കെ​ട്ട് നി​റ​ഞ്ഞ് തു​റ​ന്നു വി​ടു​ന്ന അ​സു​ല​ഭ ദൃ​ശ്യം വീ​ക്ഷി​ക്കാ​ന്‍ ഇ​ടു​ക്കി​യി​ലേ​ക്ക് എ​ത്തു​ന്ന​ത് നൂ​റു ക​ണ​ക്കി​ന് സ​ന്ദ​ര്‍​ശ​ക​ര്‍. എ​ന്നാ​ല്‍ ഇ​ന്ന​ലെ മു​ത​ല്‍ അ​ണ​ക്കെ​ട്ട് കാ​ണാ​നെ​ത്തു​ന്ന സ​ന്ദ​ര്‍​ശ​ക​ര്‍​ക്ക് ജി​ല്ലാ ഭ​ര​ണ​കൂ​ടം ക​ര്‍​ശ​ന വി​ല​ക്കേ​ര്‍​പ്പെ​ടു​ത്തി.

അ​ണ​ക്കെ​ട്ട് തു​റ​ന്നി​ല്ലെ​ങ്കി​ലും നി​റ​ഞ്ഞു ക​വി​ഞ്ഞ് ജ​ല​സ​മൃ​ദ്ധ​മാ​യി നി​ല്‍​ക്കു​ന്ന അ​ണ​ക്കെ​ട്ട് കാ​ണാ​ന്‍ സം​സ്ഥാ​ന​ത്തി​ന​ക​ത്തും പു​റ​ത്തു നി​ന്നു​മു​ള്ള സ​ന്ദ​ര്‍​ശ​ക​രാ​ണ് ഇ​ടു​ക്കി​യു​ടെ മ​ണ്ണി​ലേ​ക്ക് എ​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്. ഇ​വ​രെ നി​യ​ന്ത്രി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ള്‍ പോ​ലീ​സും കെ​എ​സ്ഇ​ബി​യും ആ​രം​ഭി​ച്ചു.

സ​ന്ദ​ര്‍​ശ​ക​രു​ടെ ബാ​ഹു​ല്യ​മു​ണ്ടാ​കു​ന്ന​പ്ര​ത്യേ​ക സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്താ​ണ് ഇ​ന്ന​ലെ അ​ണ​ക്കെ​ട്ടി​ലേ​ക്കു​ള്ള സ​ന്ദ​ര്‍​ശ​ക​രു​ടെ പ്ര​വേ​ശ​നം കെ​എ​സ്ഇ​ബി നി​രോ​ധി​ച്ച​ത്, ഇ​ടു​ക്കി , ചെ​റു​തോ​ണി അ​ണ​ക്കെ​ട്ടു​ക​ളു​ടെ ഏ​റ്റ​വും മ​നോ​ഹ​ര​മാ​യ കാ​ഴ്ച സ​മ്മാ​നി​ക്കു​ന്ന ഹി​ല്‍​വ്യു പാ​ര്‍​ക്കി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന​വും ഇ​ന്ന​ലെ മു​ത​ല്‍ ത​ട​ഞ്ഞി​രി​ക്കു​ക​യാ​ണ്. സ​ന്ദ​ര്‍​ശ​ക​ര്‍​ക്കാ​യി ഇ​ന്ന​ലെ​യും കെ​എ​സ്ഇ​ബി ബോ​ട്ട് സ​ര്‍​വീ​സ് ന​ട​ത്തി​യെ​ങ്കി​ലും പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ മൂ​ലം സ​ര്‍​വീ​സ് നി​ര്‍​ത്തി വ​യ്ക്കു​ക​യാ​യി​രു​ന്നു.

കാ​ഴ്ച്ച​ക്കാ​രെ​യും സെ​ല്‍​ഫി​യെ​ടു​ക്കു​ന്ന​വ​രെ​യും പ്ര​തി​രോ​ധി​ക്കാ​നാ​യി ചെ​റു​തോ​ണി ഡാ​മി​നു സ​മാ​ന്ത​ര​മാ​യി വി​ദ്യാ​ധി​രാ​ജാ വി​ദ്യാ​സ​ദ​ന്‍ സ്‌​കൂ​ളി​നു സ​മീ​പം പോ​ലീ​സ് ബാ​രി​ക്കേ​ഡും നി​ര്‍​മി​ച്ചു.നൂ​റു​ക​ണ​ക്കി​ന് ഫോ​ണ്‍​കോ​ളു​ക​ളാ​ണ് സ​ന്ദ​ര്‍​ശ​ന വി​വ​ര​മ​ന്വേ​ഷി​ച്ച് ഇ​ടു​ക്കി ഡി​ടി​പി​സി ഓ​ഫീ​സി​ലും ഹൈ​ഡ​ല്‍ ടൂ​റി​സം ഓ​ഫീ​സി​ലും എ​ത്തു​ന്ന​ത്. അ​ണ​ക്കെ​ട്ട് തു​റ​ക്കു​ന്ന ദി​വ​സം ഏ​താ​ണെ​ന്ന വി​വ​രം തി​ര​ക്കി​യു​ള്ള അ​ന്വേ​ഷ​ണ​ങ്ങ​ളാ​ണ് ഏ​റി​യ പ​ങ്കും.

അ​ണ​ക്കെ​ട്ട് തു​റ​ക്കാ​നി​ട​യാ​യാ​ല്‍ ജ​ന​ങ്ങ​ളു​ടെ തി​ര​ക്ക് ഉ​ണ്ടാ​കു​ക​യും നി​യ​ന്ത്ര​ണാ​തീ​ത​മാ​കു​ക​യും ചെ​യ്യു​ന്ന​തി​നാ​ല്‍ ഈ ​സ​മ​യം നി​രു​ല്‍​സാ​ഹ​പ്പെ​ടു​ത്തു​ന്ന മ​റു​പ​ടി​യാ​ണ് അ​ധി​കൃ​ത​ര്‍ ന​ല്‍​കു​ന്ന​ത്. എ​ന്നാ​ല്‍, ഒ​ട്ടേ​റെ വാ​ഹ​ന​ങ്ങ​ളി​ല്‍ ഇ​ടു​ക്കി​യി​ലേ​ക്ക് സ​ഞ്ചാ​രി​ക​ള്‍ എ​ത്തു​ന്ന​ത് അ​ധി​കൃ​ത​ര്‍​ക്ക് നി​യ​ന്ത്രി​ക്കാ​ന്‍ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​മാ​ണ്.

ഇ​തി​നാ​ലാ​ണ് അ​ണ​ക്കെ​ട്ടു​ക​ളു​ടെ ദൃ​ശ്യ​ഭം​ഗി വീ​ക്ഷി​ക്കാ​ന്‍ സ​ന്ദ​ര്‍​ശ​ക​ര്‍ പ്ര​വേ​ശി​ക്കു​ന്ന ഹി​ല്‍​വ്യൂ പാ​ര്‍​ക്കി​ലേ​ക്കു​ള്‍​പ്പെ​ടെ പ്ര​വേ​ശ​നം നി​ഷേ​ധി​ച്ചി​രി​ക്കു​ന്ന​ത്.ശ​നി, ഞാ​യ​ര്‍ ദി​വ​സ​ങ്ങ​ളി​ലും പൊ​തു അ​വ​ധി ദി​വ​സ​ങ്ങ​ളി​ലു​മാ​ണ് ഇ​ടു​ക്കി, ചെ​റു​തോ​ണി അ​ണ​ക്കെ​ട്ടു​ക​ളി​ലേ​ക്ക് പ്ര​വേ​ശ​നം അ​നു​വ​ദി​ക്കു​ന്ന​ത്. അ​ണ​ക്കെ​ട്ടു​ക​ള്‍​ക്ക് മു​ക​ളി​ലൂ​ടെ സ​ഞ്ച​രി​ക്കാ​ന്‍ ബ​ഗ്ഗി കാ​റു​ക​ളും ജ​ലാ​ശ​യ​ത്തി​ല്‍ ചു​റ്റാ​ന്‍ 18 പേ​ര്‍​ക്ക് സ​ഞ്ച​രി​ക്കാ​വു​ന്ന ബോ​ട്ടു​മാ​ണു​ള്ള​ത്. ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച​യും 80 സ​ഞ്ചാ​രി​ക​ള്‍ ബോ​ട്ട് യാ​ത്ര ന​ട​ത്തി​യി​രു​ന്നു.

ഇ​നി അ​ണ​ക്കെ​ട്ട് തു​റ​ക്കു​ന്ന കാ​ര്യ​ത്തി​ല്‍ വ്യ​ക്ത​ത വ​രു​ന്ന​തു വ​രെ അ​ണ​ക്കെ​ട്ടി​ലേ​ക്ക് പ്ര​വേ​ശ​ന​മോ ബോ​ട്ട് സ​ര്‍​വീ​സി​ന് അ​നു​മ​തി ന​ല്‍​കി​ല്ല. സ​ന്ദ​ര്‍​ശ​ക​രെ ഇ​നി അ​ണ​ക്കെ​ട്ടി​ലേ​ക്കോ താ​ഴ്‌​വ​ര​ക​ളി​ലേ​ക്കോ പ്ര​വേ​ശി​ച്ചാ​ല്‍ അ​പ​ക​ട​ത്തി​നി​ട​യാ​കു​മെ​ന്ന സാ​ഹ​ച​ര്യം മു​ന്‍ നി​ര്‍​ത്തി​യാ​ണ് ഇ​ന്ന​ലെ മു​ത​ല്‍ സ​ന്ദ​ര്‍​ശ​ക​ര്‍​ക്ക് ക​ര്‍​ശ​ന വി​ല​ക്കേ​ര്‍​പ്പെ​ടു​ത്തി​യ​ത്.

ഡാം ​കാ​ണാ​ന്‍ എ​ത്തു​ന്ന​വ​രെ വ​ഴി​യി​ല്‍ വ​ച്ച് ത​ന്നെ ത​ട​ഞ്ഞ് തി​രി​ച്ച​യ​ക്കാ​നാ​ണ് പോ​ലീ​സി​ന്‍റെ തീ​രു​മാ​നം.അ​ണ​ക്കെ​ട്ട് തു​റ​ന്നി​ല്ലെ​ങ്കി​ലും നി​റ​ഞ്ഞു നി​ല്‍​ക്കു​ന്ന അ​ണ​ക്കെ​ട്ട് കാ​ണാ​ന്‍ മ​ഴ കു​റ​യു​ന്ന​തോ​ടെ സ​ന്ദ​ര്‍​ശ​ക​രു​ടെ പ്ര​വാ​ഹം ത​ന്നെ​യു​ണ്ടാ​കു​മെ​ന്നാ​ണ് അ​ധി​കൃ​ത​ര്‍ ക​ണ​ക്കു​കൂ​ട്ടു​ന്ന​ത്.

സാ​ധാ​ര​ണ ഓ​ണ​ക്കാ​ല​ത്താ​ണ് ഇ​ടു​ക്കി. ചെ​റു​തോ​ണി അ​ണ​ക്കെ​ട്ടു​ക​ളി​ലേ​ക്ക് സ​ന്ദ​ര്‍​ശ​ക​ര്‍​ക്കാ​യി കൂ​ടു​ത​ല്‍ ദി​വ​സം പ്ര​വേ​ശ​നം അ​നു​വ​ദി​ക്കു​ന്ന​ത്. അതേസമയം, ഡാം ഉടൻ തുറക്കില്ലെന്നാണ് റിപ്പോർട്ട്. പദ്ധതി പ്രദേശത്ത് മഴയുടെ അളവ് കുറഞ്ഞതാണ് കാരണം.

Related posts