തിരുവനന്തപുരം: സംസ്ഥാനത്ത് ഡാമുകൾ തുറക്കുന്നതിൽ ജനങ്ങൾക്ക് ആശങ്കവേണ്ടെന്ന് റവന്യുമന്ത്രി കെ.രാജൻ. പകൽസമയത്ത് മാത്രമെ ഡാമുകൾ തുറക്കുകയുള്ളു.
മുന്നറിയിപ്പുകൾ നൽകിയ ശേഷമായിരിക്കും ഡാമുകൾ തുറക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.തെറ്റായ വാർത്തകൾ പ്രചരിപ്പിച്ചാൽ കർശന നടപടിയെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ദുരന്തം ഉണ്ടകുമെന്ന മുന്നറിയിപ്പ് വൈകിയെന്ന പ്രതിപക്ഷ ആരോപണം തെറ്റാണ്. മുന്നറിയിപ്പുകൾ നൽകുന്ന കേന്ദ്രകാലാവസ്ഥ നിരീക്ഷണ കേന്ദ്രമാണ്. ഇടുക്കി ഡാം ഇപ്പോൾ തുറക്കേണ്ട സാഹചര്യമില്ലെന്നും മന്ത്രി പറഞ്ഞു.