തിരുവനന്തപുരം: ന്യൂനമർദ്ദം സംബന്ധിച്ച മുന്നറിയിപ്പ് ലഭിച്ചതോടെ അണക്കെട്ടുകൾ തുറന്ന് വിട്ടത് ഉചിതമായ നടപടിയായെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കഴിഞ്ഞ തവണയും ഇങ്ങനെ ചെയ്തിരുന്നെങ്കിൽ 483 പേരുടെ മരണത്തിനും, വൻ നാശ നഷ്ടത്തിനും ഇടയാക്കിയ പ്രളയം ഒഴിവാക്കാമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ന്യൂനമർദ്ദത്തെത്തുടർന്ന് തീവ്രമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ വിട്ടുവീഴ്ചയില്ലാത്ത സുരക്ഷാ നടപടികളും മുൻ കരുതലുകളും സ്വീകരിക്കണം. അപകട മേഖലയിലുള്ള ജനങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുകയും, ദുരിതാശ്വാസ ക്യാമ്പുകൾ തുറക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.