കൊച്ചി: സംസ്ഥാനത്തെ ഡാമുകൾ അനിയന്ത്രിതമായി തുറന്നുവിടുകയായിരുന്നുവെന്നും ഇക്കാര്യത്തെക്കുറിച്ച് ജുഡീഷൽ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. ഡാമുകൾ തുറക്കുന്നതിന് കോടതി മാർഗ നിർദ്ദേശങ്ങൾ പുറപ്പെടുവിക്കണമെന്നും ഹർജിക്കാരൻ ആവശ്യപ്പെട്ടു.
ഹർജി ഫയലിൽ സ്വീകരിച്ച ഹൈക്കോടതി സെപ്റ്റംബർ ഒൻപതിന് പരിഗണിക്കാമെന്ന് അറിയിച്ചു.ഹർജി പരിഗണിക്കുന്നതിനിടെ പ്രളയത്തെ ഒറ്റക്കെട്ടായി നേരിട്ട കേരള ജനതയെ ഹൈക്കോടതി അഭിനന്ദിച്ചു.