കൊച്ചി: കനത്ത മഴയെത്തുടർന്ന് ജലനിരപ്പ് ഉയർന്നതിനാൽ മലങ്കര ഡാമിന്റെ ഷട്ടറുകൾ തുറന്നു. നാല് ഷട്ടറുകളാണ് അധികൃതർ തുറന്നിരിക്കുന്നത്. ഷട്ടറുകൾ തുറന്നതിനാൽ മൂവാറ്റുപുഴയാറിൽ ജലനിരപ്പ് ഉയരുമെന്നും തീരപ്രദേശത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
മലങ്കര ഡാമിന്റെ ഷട്ടറുകൾ തുറന്നു; മൂവാറ്റുപുഴയാറിന്റെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ
