തിരുവനന്തപുരം: സംസ്ഥാനത്തെ അണക്കെട്ടുകളുടെയും ബാരേജുകളുടെയും പ്രവർത്തനവും സുരക്ഷിത്വവും പഠിക്കാൻ വിദഗ്ദ്ധ സമിതിയെ സർക്കാർ നിയോഗിച്ചു. രണ്ടാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം.
ഡാം സുരക്ഷാ വിദഗ്ധൻ ബാലു അയ്യർ, വൈദ്യുതി ബോർഡ് ഡാം സേഫ്റ്റി ഓഫീസർ ബിബിൻ ജോസഫ്, ജലസേചന വകുപ്പ് ചീഫ് എൻജിനിയർ കെ. എ. ജോഷി എന്നിവരാണ് സമിതി അംഗങ്ങൾ.
പ്രളയത്തിൽ ചില അണക്കെട്ടുകൾ കവിഞ്ഞൊഴുകിയത് അടക്കമുള്ള ആരോപണങ്ങൾ ഉയർന്ന സാഹചര്യത്തിലാണ് ഉന്നതോദ്യോഗസ്ഥർ കൂടി അടങ്ങിയ സമിതിയെ നിയോഗിച്ചത്. പ്രളയത്തിനുശേഷമുള്ള അണക്കെട്ടുകളുടെ സുരക്ഷയാണ് സമിതി വിലയിരുത്തുന്നത്.