എ​ട്ടു​മാ​സ​മാ​യി ശ​ബ​രി​മ​ല​യി​ൽ കെ​ട്ടി​ക്കി​ട​ക്കു​ന്ന​ത് ആ​റ​ര​ല​ക്ഷം അ​ര​വ​ണ; ടെ​ണ്ട​റു​ക​ൾ വി​ഫ​ലം

പ​ത്ത​നം​തി​ട്ട: എ​ട്ടു​മാ​സ​മാ​യി ശ​ബ​രി​മ​ല​യി​ൽ കെ​ട്ടി​ക്കി​ട​ക്കു​ന്ന ആ​റ​ര​ല​ക്ഷം അ​ര​വ​ണ നീ​ക്കു​ന്ന​തി​ൽ പ്ര​തി​സ​ന്ധി തു​ട​രു​ന്നു. ടെ​ണ്ട​ർ കൊ​ടു​ത്ത ഏ​ക ക​മ്പ​നി ര​ണ്ടു​കോ​ടി രൂ​പ​യാ​ണ് ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. ​അ​തേ​സ​മ​യം, സ​ന്നി​ധാ​ന​ത്തെ ഹാ​ളി​ൽ നി​റ​ച്ചി​രി​ക്കു​ന്ന അ​ര​വ​ണ​ടി​ന്നു​ക​ളി​ൽ പ​ല​തും പൊ​ട്ടി ദുർഗന്ധം വ​ന്നു​തു​ട​ങ്ങി.

സ​ന്നി​ധാ​ന​ത്തെ പ്ര​ധാ​ന ഗോ​ഡൗ​ണി​ൽ ഒ​ന്ന​ര​വ​ർ​ഷ​മാ​യി 6.65 ല​ക്ഷം ടി​ൻ അ​ര​വ​ണ​യാ​ണ് കെ​ട്ടി​ക്കി​ട​ക്കു​ന്ന​ത്. അ​ര​വ​ണ​യി​ൽ അ​ട​ങ്ങി​യി​രി​ക്കു​ന്ന ഏ​ല​ക്ക​യി​ലെ കീ​ട​നാ​ശി​നി​ക്കേ​സാ​ണ് അ​ത്ര​യും അ​ര​വ​ണ ന​ശി​ക്കാ​ൻ കാ​ര​ണം.

സു​പ്രീം​കോ​ട​തി അ​ര​വ​ണ ന​ശി​പ്പി​ക്കാ​ൻ പ​റ​ഞ്ഞി​ട്ട് ഏ​ട്ടു​മാ​സം പി​ന്നി​ട്ടു. ടെ​ണ്ട​ർ ക​ഴി​ഞ്ഞ മാ​സ​മാ​ണ് വി​ളി​ച്ച​ത്. ഹി​ന്ദു​സ്ഥാ​ൻ ലാ​റ്റ​ക്സ് മാ​ത്ര​മാ​ണ് ആ​ദ്യ ടെ​ണ്ട​റി​ൽ പ​ങ്കെ​ടു​ത്ത​ത്.

വീ​ണ്ടും ടെ​ണ്ട​ർ വി​ളി​ച്ച​പ്പോ​ൾ ഇ​തേ ക​മ്പ​നി മാ​ത്ര​മാ​ണ് വ​ന്ന​തും. മൂ​ന്നാം ടെ​ണ്ട​ർ വി​ളി​ക്കാ​നാ​ണ് ആ​ലോ​ച​ന. ​ടി​ന്നു​ക​ൾ പൊ​ട്ടി പു​റ​ത്തു​വ​ന്ന അ​ര​വ​ണ പു​ളി​ച്ച് ഗ​ന്ധം വ​ന്നാ​ൽ മ​ണം പി​ടി​ച്ച് ആ​ന​ക​ൾ എ​ത്താ​നു​ള്ള സാ​ധ്യ​ത​യു​ണ്ട്.

 

 

 

 

 

 

 

Related posts

Leave a Comment