പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​രി​ൽ നി​ന്നും പോ​സ്റ്റ​റു​ക​ൾ ചോ​ദി​ച്ച് വാ​ങ്ങി! തൊ​ണ്ണൂ​റാം വ​യ​സി​ലും രാ​ഹു​ൽ ഗാ​ന്ധി​ക്കു​വേ​ണ്ടി പ്ര​ചാ​ര​ണം ന​ട​ത്തി ദ​ന്പ​തി​ക​ൾ

പു​ൽ​പ്പ​ള്ളി: വ​യ​നാ​ട് ലോ​ക്സ​ഭാ മ​ണ്ഡ​ലം സ്ഥാ​നാ​ർ​ത്ഥി രാ​ഹു​ൽ​ഗാ​ന്ധി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വീ​ടി​ന് മു​ന്നി​ൽ രാ​ഹു​ൽ ഗാ​ന്ധി​യു​ടെ പോ​സ്റ്റ​റു​ക​ൾ സ്ഥാ​പി​ച്ച് പ്ര​ചാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് മാ​തൃ​ക​യാ​വു​ക​യാ​ണ് വൃ​ദ്ധ​ദ​ന്പ​തി​ക​ൾ. പു​ൽ​പ്പ​ള്ളി സു​ര​ഭി​ക്ക​വ​ല​യി​ലെ മാ​ത്യു-​മേ​രി ദ​ന്പ​തി​ക​ളാ​ണ് പ്രാ​യാ​ധി​ക്യം മ​റ​ന്ന് രാ​ഹു​ൽ ഗാ​ന്ധി​യു​ടെ മി​ക​ച്ച വി​ജ​യ​ത്തി​നാ​യി പോ​സ്റ്റ​റു​ക​ൾ സ്ഥാ​പി​ച്ച​ത്.

പ്ര​ധാ​ന​മ​ന്ത്രി സ്ഥാ​നാ​ർ​ത്ഥി​യാ​യി രാ​ഹു​ൽ ഗാ​ന്ധി വ​യ​നാ​ട് ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ൽ മ​ത്സ​രി​ക്കാ​നെ​ത്തി​യ​തും രാ​ഹു​ൽ ഗാ​ന്ധി​ക്കാ​യി വോ​ട്ട് ചെ​യ്യാ​ൻ ക​ഴി​യും​മെ​ന്ന​തി​ന്േ‍​റ​യും സ​ന്തോ​ഷ​ത്തി​ലാ​ണ് ഈ ​ദ​ന്പ​തി​ക​ൾ. രാ​ഹു​ൽ ഗാ​ന്ധി​യ്ക്ക് വേ​ണ്ടി പ്ര​ചാ​ര​ണ​ത്തി​നാ​യി പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​രി​ൽ നി​ന്നും പോ​സ്റ്റ​റു​ക​ൾ ചോ​ദി​ച്ച് വാ​ങ്ങി​യാ​ണ് വീ​ടി​ന് മു​ന്നി​ൽ സ്ഥാ​പി​ച്ച​ത്.

Related posts