കല്ലാർകുട്ടി: കനത്ത മഴ തുടരുന്ന ഇടുക്കി ജില്ലയിലെ രണ്ടു ഡാമുകളുടെ ഷട്ടർ തുറന്നു. ജലനിരപ്പ് ഉയർന്ന കല്ലാർകുട്ടി, പാംബ്ല ഡാമുകളുടെ ഒരോ ഷട്ടറുകൾ കൂടിയാണ് ഉയർത്തിയത്. വൃഷ്ടിപ്രദേശങ്ങളിൽ കനത്ത മഴ ലഭിച്ചതിനാൽ അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് വർധിച്ചിട്ടുണ്ട്.
കുമളി -കൊട്ടാരക്കര ദേശീയ പാതയിൽ വെള്ളം കയറയതോടെ ഗതാഗതം തടസപ്പെട്ട നിലയിലാണ്. മൂന്നാറിലും കനത്ത മഴയാണ് പെയ്യുന്നത്. ഇക്കനഗറിൽ വീടുകളിൽ വെള്ളം കയറി.
പന്പയിൽ ജലനിരപ്പ് ഉയരുന്നു; ജാഗ്രതാ നിർദേശം
പത്തനംതിട്ട: സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു. കനത്ത മഴയെ തുടർന്ന് പന്പാ നദിയിൽ ജലനിരപ്പ് ഉയർന്നു. മുക്കൂട്ടുതറ അരയാഞ്ഞിലിമണ്ണിലെ ചപ്പാത്ത് വെള്ളത്തിനടിയിലായി. പ്രദേശത്തെ നാനൂറോളം കുടുംബങ്ങൾ ഒറ്റപ്പെട്ടു. നദി തീരത്തുള്ളവർ ജാഗ്രത പുലർത്തണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.