“ഡാ​ന’ ചു​ഴ​ലി​ക്കാ​റ്റ് 25ന് ​ക​ര​തൊ​ടും; ത​മി​ഴ്‌​നാ​ട്ടി​ലെ​യും പു​തു​ച്ചേ​രി​യി​ലെ​യും തു​റ​മു​ഖ​ങ്ങ​ളി​ൽ മു​ന്ന​റി​യി​പ്പ്; 110 കി​ലോ​മീ​റ്റ​ർ​വേ​ഗ​ത്തി​ൽ കാ​റ്റ​ടി​ക്കും


ചെ​ന്നൈ: ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ൽ രൂ​പം​കൊ​ണ്ട ന്യൂ​ന​മ​ർ​ദം ശ​ക്തി പ്രാ​പി​ച്ച് ഇ​ന്നു തീ​വ്ര ചു​ഴ​ലി​ക്കാ​റ്റാ​യി മാ​റാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ ത​മി​ഴ്‌​നാ​ട്ടി​ലെ​യും പു​തു​ച്ചേ​രി​യി​ലെ​യും 9 തു​റ​മു​ഖ​ങ്ങ​ളി​ൽ മു​ന്ന​റി​യി​പ്പ് പ്ര​ഖ്യാ​പി​ച്ചു.

ഡാ​ന എ​ന്നാ​ണു ചു​ഴ​ലി​ക്കാ​റ്റി​നു പേ​രി​ട്ടി​രി​ക്കു​ന്ന​ത്. ചെ​ന്നൈ, ക​ട​ലൂ​ർ, നാ​ഗ​പ​ട്ട​ണം, എ​ന്നൂ​ർ, കാ​ട്ടു​പ​ള്ളി, പാ​മ്പ​ൻ, തൂ​ത്തു​ക്കു​ടി, പു​തു​ച്ചേ​രി, കാ​ര​യ്ക്ക​ൽ എ​ന്നീ തു​റ​മു​ഖ​ങ്ങ​ളി​ലാ​ണു മു​ന്ന​റി​യി​പ്പ്.‌‌

ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ൽ​നി​ന്നു​ള്ള ന്യൂ​ന​മ​ർ​ദം ശ​ക്തി പ്രാ​പി​ച്ച് 25നു ​പു​ല​ർ​ച്ചെ വ​ട​ക്ക​ൻ ഒ​ഡീ​ഷ, ബം​ഗാ​ൾ തീ​ര​ങ്ങ​ൾ​ക്കി​ട​യി​ൽ ക​ര തൊ​ടു​മെ​ന്നാ​ണ് അ​റി​യി​പ്പ്.

മ​ണി​ക്കൂ​റി​ൽ 100-110 കി​ലോ​മീ​റ്റ​ർ വേ​ഗ​ത്തി​ൽ വീ​ശി​യ​ടി​ക്കു​ന്ന ശ​ക്ത​മാ​യ ചു​ഴ​ലി​ക്കാ​റ്റാ​യി ന്യൂ​ന​മ​ർ​ദം മാ​റു​മെ​ന്നും മു​ന്ന​റി​യി​പ്പു​ണ്ട്. ചു​ഴ​ലി​ക്കാ​റ്റി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ത​മി​ഴ്നാ​ട്, ആ​ന്ധ്ര, ക​ർ​ണാ​ട​ക മേ​ഖ​ല​ക​ളി​ലേ​ക്ക​ട​ക്ക​മു​ള്ള 28 ട്രെ​യി​നു​ക​ൾ ഈ​സ്റ്റ് കോ​സ്റ്റ് റെ​യി​ൽ​വേ റ​ദ്ദാ​ക്കി.

Related posts

Leave a Comment