പ്രായം മുൻപോട്ടു പോകുമ്പോൾ ശരീരത്തിന് മാത്രമേ മാറ്റം സംഭവിക്കുകയുള്ളുവെന്നും അത് മനസിന് യാതൊരു കോട്ടവും വരുത്തുകയുമില്ലെന്നും വ്യക്തമാക്കുകയാണ് ഒരു സിഖ് ദമ്പതികൾ. കാരണം തങ്ങളുടെ അമ്പതാം വിവാഹവാർഷികാഘോഷത്തിൽ പങ്കെടുക്കുവാനെത്തിയ കാണികൾക്കു മുൻപിൽ വച്ച് ഇവർ അതിമനോഹരമായ് ഡാൻസ് കളിച്ചു.
ചെറുപ്പക്കാരെ വെല്ലും വിധത്തിൽ പഞ്ചാബി ഗാനത്തിനൊപ്പം ഇവർ ചുവടുകളനക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ ഇതിനോടകം തന്നെ വൈറലായി മാറിയിരിക്കുകയാണ്. ഇവർക്ക് അഭിനന്ദനം നൽകി നിരവധിയാളുകൾ രംഗത്തെത്തിയിട്ടുണ്ട്.