വിധിയോട് പടവെട്ടി ഒറ്റക്കാലിൽ നൃത്ത വിസ്മയമൊരുക്കിയ 11കാരിക്ക് അഭിനന്ദനപ്രവാഹം. അർബുദം ഒരു കാൽ കവർന്നെടുത്തപ്പോൾ എല്ലാം വിധിക്ക് വിട്ട് കൊടുക്കാതെ പടപൊരുതിയ ഈ കൊച്ചുമിടുക്കിയുടെ പേര് അഞ്ജലി എന്നാണ്.
കാൻസറിനെ തുടർന്ന് വളരെ ചെറുപ്പത്തിലെ തന്നെ അഞ്ജലിയുടെ ഒരു കാൽ മുറിച്ചുമാറ്റിയിരുന്നു. കോൽക്കത്തയിൽ വച്ച് നടത്തിയ NATCON IASO ന്റെ വാർഷിക ചടങ്ങിനിടെയാണ് അഞ്ജലി നൃത്തം അവതരിപ്പിച്ചത്.
ഹിന്ദി ചിത്രം ഭൂൽഭൂലയ്യയിലെ ഗാനത്തിനൊത്താണ് അഞ്ജലി നൃത്തം ചെയ്തത്. ചടങ്ങിൽ പങ്കെടുത്ത ഡോക്ടർമാർ പങ്കുവച്ച വീഡിയോ വൈറലായി മാറിക്കഴിഞ്ഞു. വിധിയോട് കീഴടങ്ങാതെ ആഗ്രഹിച്ച സ്വപ്നങ്ങൾ നേടിയെടുക്കുന്ന ഈ കുട്ടിക്ക് അഭിനന്ദനവുമായി നിരവധിയാളുകളാണ് രംഗത്തെത്തിയിരിക്കുന്നത്.