ജെഎൻയു വിദ്യാർഥികൾക്ക് നേരെ നടന്ന അതിക്രമത്തിൽ പ്രതിഷേധിച്ച് മുംബൈയിൽ നടന്ന സമരത്തിൽ ആവേശം വാരി വിതറി പ്രായമുള്ള ഒരാൾ. മുഴങ്ങി കേട്ട മുദ്രാവാക്യങ്ങൾക്കൊപ്പം ഇദ്ദേഹം നൃത്തം ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ ഇതിനോടകം തന്നെ വൈറലായി മാറിയിരിക്കുകയാണ്.
ചുറ്റുമുള്ളവർക്കും ഏറെ വീര്യം പകർന്ന് നൽകുന്ന ഇദ്ദേഹത്തിന്റെ പേര് വ്യക്തമല്ല. എന്നാൽ പ്രായം തളർത്താത്ത പോരാളിയെന്നാണ് ഇദ്ദേഹത്തിന് ഏവരും ചാർത്തി നൽകിയിരിക്കുന്ന പേര്.
This is how India feels at the moment… 🕺🏻🕺🏻🕺🏻 pic.twitter.com/jvOpl4F9M0
— Arfa Khanum Sherwani (@khanumarfa) January 7, 2020