വണ്ടൻമേട്: പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ ഉപദ്രവിച്ച ഡാൻസ് മാസ്റ്റർ പിടിയിൽ. കലാകാരന്റെ കലാലയം എന്ന സ്ഥാപന ഉടമ പുറ്റടി അന്പലമേട് സ്വദേശി കൊല്ലംപറന്പിൽ കുഞ്ഞുമോനെയാണ് (50)പോലീസ് അറസ്റ്റുചെയ്തത്. ഇയാളുടെ ബന്ധുവായ പ്രായപൂർത്തിയാകത്ത പെണ്‍കുട്ടിയെ ശാരീരികപീഡനത്തിന് വിധേയമാക്കിയെന്ന പരാതിയിലാണ് അറസ്റ്റ്.
ഇയാൾക്കെതിരെ പോസ്കോ നിയമപ്രകാരവും സെക്ഷൻ 354 പ്രകാരവുമുള്ള കുറ്റമാണ് ചുമത്തിയിരിക്കുന്നത്. കഴിഞ്ഞ ഏപ്രിലിലാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. സ്ഥാപനത്തിലെ കിബോർഡ് അധ്യപകനായ ഇയാൾ അവധിക്കാല ക്ലാസിൽ എത്തിയ കുട്ടിയെയാണ് ഉപദ്രവിച്ചത്. സംഭവം കുട്ടി സൂഹൃത്തുക്കളെ അറിയിച്ചതിനെതുടർന്ന് ഇവർ അധ്യാപകരെയും തുടർന്ന് വനിത ഹെൽപ് ലൈനിലും അറിയിക്കുകയായിരുന്നു.
കഴിഞ്ഞ കുറേ ദിവസങ്ങളായി ഒളിവിലായിരുന്ന ഇയാളെ ഇന്നലെ രാവിലെ പുറ്റടിയിൽനിന്നുമാണ് വണ്ടൻമേട് പോലീസ് അറസ്റ്റുചെയ്തത്. കട്ടപ്പന സിഐ വി.എസ്. അനിൽകുമാറാണ് കേസനേഷിക്കുന്നത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.